NEWSWorld

അജ്മാനില്‍ വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ കാസര്‍കോട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

      യു.എ.ഇയിലെ അജ്മാനിൽ വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ കാസര്‍കോട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. കാഞ്ഞങ്ങാട് അജാനൂര്‍ കൊത്തിക്കാലിലെ അബ്ദുല്ലയുടെ മകന്‍ അഷ്ക്കര്‍ (30) ആണ് മരിച്ചത്. സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരനായിരുന്നു.

ഇക്കഴിഞ്ഞ ഡിസംമ്പര്‍ 17 ന് ഉച്ചയ്ക്കാണ് വാഹനാപകടം നടന്നത്. ഷാര്‍ജ ജറഫിലെ ജീവനക്കാരനായിരുന്ന അഷ്ക്കര്‍ കടയിലെ ആവശ്യത്തിനായാണ് അജ്മാനില്‍ എത്തിയത്. ഇവിടെ ജംഗ്‌ഷനില്‍ ബൈക്കില്‍ സിഗ്‌നല്‍ കാത്ത് നില്‍ക്കുന്നതിനിടെ അമിത വേഗതയിലെത്തിയ കാര്‍ യുവാവിന്റെ ഇരുചക്ര വാഹനത്തിൽ ഇടിക്കുകയായിരുന്നു.

Signature-ad

ഇടിയുടെ ആഘാതത്തില്‍ സിഗ്‌നല്‍ പോസ്റ്റില്‍ തലയിടിച്ച് ഗുരുതരമായി പരുക്കേറ്റ അഷ്ക്കറിനെ ഉടന്‍ അല്‍-ഖലീഫ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികില്‍സയിലിരിക്കെ 21വ്യാഴാഴ്ച രാത്രിയോടെയാണ് മരണം സംഭവിച്ചത്.

Check Also
Close
Back to top button
error: