KeralaNEWS

കുഴികുത്തി കഞ്ഞി കൊടുക്കല്‍’ പരാമര്‍ശം; നടന്‍ കൃഷ്ണകുമാറിനെതിരെ കേസെടുത്ത് പട്ടികജാതി- വര്‍ഗ കമ്മീഷൻ

കൊച്ചി: അയിത്താചാരമായ കുഴികുത്തി കഞ്ഞി കൊടുക്കലിനെ പുകഴ്ത്തുന്ന പരാമര്‍ശം നടത്തിയ ബിജെപി നേതാവും നടനുമായ കൃഷ്ണകുമാറിനെതിരെ പട്ടികജാതി- വര്‍ഗ കമ്മീഷൻ കേസെടുത്തു.

ദിശ പ്രസിഡന്റും സാമൂഹിക പ്രവര്‍ത്തകനുമായ ദിനു വെയില്‍ നല്‍കിയ പരാതിയിലാണ് നടപടി.ജാതീയതയെയും അയിത്താചരണത്തേയും ലഘൂകരിക്കുകയും സാധൂകരിക്കുകയും ചെയ്യുന്ന തരത്തില്‍ യൂട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്‌തെന്നു ചൂണ്ടിക്കാട്ടിയാണ് ദിനു വെയില്‍ പരാതി നല്‍കിയത്.

Signature-ad

സംഭവത്തില്‍ എറണാകുളം ജില്ലാ പൊലീസ് മേധാവിയോട് കമ്മീഷൻ വിശദീകരണം ആവശ്യപ്പെടുകയും ഏഴു ദിവസത്തിനകം റിപ്പോര്‍ട്ട്‌ നല്‍കണമെന്ന് നിര്‍ദേശം നൽകുകയും ചെയ്തു.

കൃഷ്ണകുമാറിനെതിരെ സാമൂഹ്യപ്രവര്‍ത്തക ധന്യാ രാമൻ പൊലീസിലും പരാതി നല്‍കിയിരുന്നു. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്.

ജാതിവ്യവസ്ഥയുടെ ഭാഗമായി പിന്നാക്ക ജാതിയിലുള്ളവര്‍ക്ക് മണ്ണില്‍ കുഴികുത്തി അതില്‍ കഞ്ഞി ഒഴിച്ചു കൊടുത്തിരുന്ന ജന്മിത്വ- സവര്‍ണ സമ്ബ്രാദയത്തെക്കുറിച്ച്‌ ഗൃഹാതുരത്വത്തോ‌ടെ ഓര്‍ക്കുന്ന കൃഷ്ണകുമാറിന്‍റെ വീഡിയോയാണ് വിവാദമായത്.

പണ്ട് തന്റെ വീട്ടില്‍ പണിക്കു വരുന്ന ആളുകള്‍ക്ക് പറമ്ബില്‍ കുഴികുത്തി പഴങ്കഞ്ഞി വിളമ്ബിയിരുന്നു എന്നും പ്ലാവില ഉപയോഗിച്ച്‌ അവര്‍ ആ കഞ്ഞി കുടിക്കുന്നത് ഓര്‍ക്കുമ്ബോള്‍ ഇപ്പോഴും കൊതി വരും എന്നുമായിരുന്നു കൃഷ്ണകുമാറിന്റെ പരാമര്‍ശം.

Back to top button
error: