കണ്ണൂര്‍: തളിപ്പറമ്പില്‍ വന്‍ MDMA വേട്ട. ഇന്നലെ വൈകിട്ട് 06:40 മണിയോടെ തളിപ്പറമ്പ് കുറുമത്തൂര്‍ നെടുമുണ്ടയില്‍ വെച്ച് കണ്ണൂര്‍ റൂറല്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് ഉം തളിപ്പറമ്പ് പോലീസ് ഉം സംയുക്തമായി നടത്തിയ വാഹന പരിശോധനയില്‍ ആണ് 9 ഗ്രാം MDMA യുമായി തളിപ്പറമ്പ് മുക്കോല സ്വദേശി കണ്ടച്ചി യൂനുസ് (34) പിടിയിലായത്. KL 59 U 6082 നമ്പര്‍ ബുള്ളറ്റ് ബൈക്ക് ഉം പോലീസ് പിടിച്ചെടുത്തു.
ക്രിസ്ത്മസ് പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ചുള്ള മയക്കു മരുന്ന് വില്‍പ്പന തടയുന്നതിന്റെ ഭാഗമായി കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ഹേമലത. എം IPS ന്റെ നിര്‍ദേശ പ്രകാരം നര്‍കോട്ടിക് സെല്‍ DYSP വി. രമേശന്റെ മേല്‍നോട്ടത്തില്‍ കണ്ണൂര്‍ റൂറല്‍ ജില്ലയില്‍ വ്യാപകമായ ലഹരി വിരുദ്ധ പരിശോധനയാണ് നിലവില്‍ നടന്നു വരുന്നത്. തളിപ്പറമ്പ്, കപ്പാലം, മുക്കോല എന്നിവിടങ്ങളില്‍ യുവാക്കള്‍ക്ക് ഇയാള്‍ mdma വില്‍പ്പന വില്‍പ്പന നടത്തിയിരുന്നു എന്നതിന്റെ തെളിവ് പോലീസിന് ലഭിച്ചു. പ്രതിയ്ക്ക് ബാംഗ്ലൂര്‍ ല്‍ നിന്നും ആണ് MDMA ലഭിച്ചതെന്ന് സൂചന.
തളിപ്പറമ്പ S.I സുരേഷ് കുമാര്‍ E.T പ്രതിയെ അറസ്റ്റ് ചെയ്തു. SI ജിജിമോന്‍, ASI രതീശന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജിജു ജേക്കബ്, സിവില്‍ പോലീസ് ഓഫീസര്‍ വിനീഷ് എന്നിവരും റൂറല്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളും പരിശോധനയില്‍ പങ്കെടുത്തിരുന്നു.