ബംഗളുരു: മദ്യപിച്ചെത്തി ഭാര്യയുടെ കവിൾ കടിച്ചുപറിച്ച് ഭര്‍ത്താവ്. ദക്ഷിണ കന്നഡ ജില്ലയിലെ ബെല്തന്ഗാഡി പ്രദേശത്ത് കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.
അമ്ബത്തിയഞ്ചുകാരനായ സുരേഷ് എന്നയാളാണ് മദ്യപിച്ചെത്തി ഭാര്യയുമായി വഴക്കിട്ട ശേഷം മുഖത്തും കവിളത്തും കടിച്ചുപറിച്ചത്.
ഇതിനിടെ, അമ്മയെ ഉപദ്രവിക്കുന്നത് തടയാനെത്തിയ മകളെ സുരേഷ് മര്‍ദിക്കുകയും ചെയ്തു. ഭയന്നുപോയ മകള്‍ ഇതോടെ വീട്ടില്‍ നിന്ന് ഇറങ്ങിയോടി അയൽപക്കത്തെത്തി വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് നാട്ടുകാരെത്തിയാണ് സുരേഷിന്റെ ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സുരേഷിനെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു.