KeralaNEWS

കുട്ടികളെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്നു പേര്‍ പിടിയിൽ

കൊച്ചി:വടക്കേക്കരയില്‍നിന്ന് അതിഥി തൊഴിലാളികളുടെ രണ്ടു കുട്ടികളെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്നു പേര്‍ പിടിയില്‍.

ആസാം സ്വദേശികളായ ഷംന(60), ജഹദ് അലി (26), രഹാം അലി(26)എന്നിവരാണ് പിടിയിലായത്.വടക്കേക്കര പോലീസാണ് ഇവരെ പിടികൂടിയത്.

Signature-ad

വടക്കേക്കര മച്ചാംതുരത്ത് ഭാഗത്തു താമസിക്കുന്ന ആസാം സ്വദേശികളുടെ മൂന്നിലും അഞ്ചിലും പഠിക്കുന്ന മക്കളെയാണ് ഷാഹിദയുടെ നേതൃത്വത്തില്‍ തട്ടിക്കൊണ്ടുപോയത്. ഈ കുടുംബത്തിന്‍റെ അകന്ന ബന്ധു കൂടിയാണ് ഷാഹിദ. കുട്ടികളുടെ മാതാപിതാക്കളുമായി ഷാഹിദയ്ക്കുള്ള വ്യക്തിപരമായ പ്രശ്‌നങ്ങളാണ് തട്ടിക്കൊണ്ടുപോകലിന് കാരണമെന്ന് പോലീസ് പറയുന്നു.

സ്‌കൂള്‍ ബസ് കാത്തുനില്‍ക്കുന്നതിനിടെയാണ് കുട്ടികളെ പ്രതികള്‍ കടത്തിക്കൊണ്ടു പോയത്. ജഹദ് അലിയുടെ സഹായത്തോടെ കൊച്ചി വിമാനത്താവളത്തില്‍ നിന്നും ഗോഹട്ടിയിലേക്കു പോകാനായിരുന്നു പ്രതികളുടെ പ്ലാൻ.

പോലീസിന്‍റെ അവസരോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് തട്ടിക്കൊണ്ടു പോകാൻ സഹായിച്ചവരെ പിടികൂടിയതും കുട്ടികളെ  വിമാനത്താവളത്തില്‍വച്ച്‌ കണ്ടെത്തിയതും.

Back to top button
error: