IndiaNEWS

മംഗളൂരുവില്‍ കള്ളനോട്ടുകളുമായി മലയാളി യുവാവ് അറസ്റ്റില്‍

മംഗളൂരു:കള്ളനോട്ടുകളുമായി മലയാളി യുവാവിനെ മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ കെ.പ്രഷ്വിത് (25) ആണ് അറസ്റ്റിലായത്.

കങ്കനാടിക്ക് സമീപത്ത് നിന്നാണ് യുവാവ് പിടിയിലായത്.100, 200, 500 രൂപയുടെ കള്ളനോട്ടുകൾ ആണ് പിടിച്ചെടുത്തത്. പ്രതി ഇതുവരെ 8,000 മുതല്‍ 9,000 വരെ മൂല്യമുള്ള കള്ളനോട്ടുകൾ വിവിധയിടങ്ങളില്‍ കൈമാറിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Signature-ad

മംഗളുരു  എസിപി  എ ഹെഗ്‌ഡെയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

Back to top button
error: