KeralaNEWS

വിവാഹവാഗ്ദാനം നല്‍കി 14-കാരിയെ പീഡിപ്പിച്ചു; ലോറി ഡ്രൈവര്‍ അറസ്റ്റില്‍

കൊല്ലം: വിവാഹവാഗ്ദാനം നല്‍കി പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍. വെളിയം സ്വദേശി ദിനേശനാണ്(35) അറസ്റ്റിലായത്.

ലോറി ഡ്രൈവറായ ഇയാള്‍ വിദ്യാര്‍ത്ഥിനിയെ വിവാഹവാഗ്ദാനം നല്‍കി വിവിധ സ്ഥലങ്ങളില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ പാരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

Signature-ad

കഴിഞ്ഞ സെപ്റ്റംബറില്‍ സ്‌കൂളിന് സമീപത്ത് വെച്ചായിരുന്നു പ്രതി വിദ്യാര്‍ത്ഥിനിയെ പരിചയപ്പെട്ടത്. പിന്നീട് പ്രണയം നടിച്ച്‌ പെണ്‍കുട്ടിയെ സമീപിച്ച ഇയാള്‍ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു. ബന്ധുക്കള്‍ പോലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന്  ഒളിവില്‍ പോയ ഇയാളെ മലപ്പുറത്ത് ഹോട്ടലില്‍ ജോലി ചെയ്യുന്നതിനിടെയാണ് പോലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Back to top button
error: