എറണാകുളം ആമ്ബല്ലൂര്‍ സ്വദേശികളായ പി.വി. പ്രകാശന്‍, വനജ പ്രകാശന്‍ എന്നിവരുടെ രണ്ട് ആണ്‍മക്കള്‍ പൂനയിലെ റിസോര്‍ട്ടില്‍ വച്ച് മുങ്ങി മരിക്കുകയായിരുന്നു. റിസോര്‍ട്ട് മാനേജ്‌മെന്റിന്റെ വീഴ്ച മൂലം സംഭവിച്ച അപകടത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അച്ഛനമ്മമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ്, ഡി.ബി. ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രന്‍, ടി.എന്‍ ശ്രീവിദ്യ എന്നിവരുടെ ബെഞ്ചിന്റെ ഉത്തരവ്.
2020 ഒക്ടോബര്‍ മാസത്തിലാണ് ദമ്ബതികളുടെ മക്കളായ നിതിന്‍ പ്രകാശ് (24), മിഥുന്‍ പ്രകാശ് (30 )എന്നിവര്‍ മഹാരാഷ്‌ട്രയിലെ പൂനയില്‍ കരന്തി വാലി അഡ്വഞ്ചര്‍ ആന്‍ഡ് ആഗ്രോ ടൂറിസം റിസോര്‍ട്ടില്‍ സുഹൃത്തുക്കളോടൊപ്പം ഉല്ലാസയാത്ര നടത്തവേ മുങ്ങിമരിച്ചത്.
വിനോദസഞ്ചാരികള്‍ക്ക് സുരക്ഷ ഒരുക്കുന്നതിലും പരിചയസമ്ബന്നരായ ഗൈഡുമാരെ നിയമിക്കുന്നതിലും റിസോര്‍ട്ട് മാനേജ്‌മെന്റിന് വീഴ്ച സംഭവിച്ചതാണ് അപകട കാരണമെന്ന് ആരോപിച്ചാണ് ദമ്ബതികള്‍ കോടതിയെ സമീപിച്ചത്.
പൂനെ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍, റിസോര്‍ട്ടില്‍ ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തനരഹിതമായിരുന്നു എന്നുമുള്ള കണ്ടെത്തല്‍ കോടതി പരിഗണിച്ചു.