കൊറിയര്‍ കമ്ബനിയില്‍ ജോലി ചെയ്തിരുന്ന ഗോപാലകൃഷ്ണന്‍ (27) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് കഴിഞ്ഞിരുന്ന പ്രിയ, ഗോപാലകൃഷ്ണനുമായി അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രിയയ്ക്ക് ആദ്യ വിവാഹത്തില്‍ രണ്ട് കുട്ടികളുണ്ട്. ഇതിനിടെ, യുവതി പതുക്കെ ഗോപാലകൃഷ്ണനില്‍ നിന്ന് അകന്ന് മറ്റൊരു യുവാവുമായി അടുപ്പത്തിലായി.
യുവതിക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന് അറിഞ്ഞ ഗോപാലകൃഷ്ണന്‍ പ്രിയയുമായി പതിവായി വഴക്കിടാറുണ്ടായിരുന്നു. പുതിയ ബന്ധം അവസാനിപ്പിക്കാനും ഇയാള്‍ ആവശ്യപ്പെടാന്‍ തുടങ്ങി. ശല്യം സഹിക്കവയ്യാതെ പുതിയ കാമുകനോടൊപ്പം ചേർന്ന് പ്രിയ ഗോപാലകൃഷ്ണനെ കൊല്ലുകയായിരുന്നു
വഴിയരികിൽ രക്തത്തില്‍ കുളിച്ചുകിടക്കുന്ന ഗോപാലകൃഷ്ണന്റെ മൃതദേഹം കണ്ട് നാട്ടുകാരാണ് പോലീസിൽ അറിയിച്ചത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തുവന്നത്.സംഭവശേഷം മുങ്ങിയ പ്രിയയുടെ കാമുകനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.