KeralaNEWS

തടയാന്‍ എസ്‌എഫ്‌ഐ, വെല്ലുവിളിച്ച്‌ ഗവര്‍ണര്‍; കോഴിക്കോട് സംഘർഷം 

കോഴിക്കോട്: ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമാകുന്നതിനിടെ എസ്‌എഫ്‌ഐയെ വെല്ലുവിളിച്ച്‌ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് കാലിക്കട്ട് യൂണിവേഴ്‌സിറ്റിയില്‍ എത്തുന്നു.

മൂന്നു ദിവസം യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ തങ്ങുന്ന ഗവര്‍ണര്‍ യൂണിവേഴ്‌സിറ്റിയിലും കോഴിക്കോട് നഗരത്തിലുമായി വിവിധ പരിപാടികളില്‍ സംബന്ധിക്കുമെന്നാണ് വിവരം. കോഴിക്കോട്ടെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ താമസിക്കാനുള്ള തീരുമാനം മാറ്റിയാണ് ഗവര്‍ണര്‍ യൂണിവേഴ്‌സിറ്റി ഗസ്റ്റ് ഹൗസില്‍ താമസിക്കാനുള്ള തീരുമാനമെടുത്തത്.

Signature-ad

ഗവര്‍ണറെ യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ കടക്കാന്‍ അനുവദിക്കില്ലെന്ന് എസ്‌എഫ്‌ഐ വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഗവർണറുടെ വെല്ലുവിളി.തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം ഗവര്‍ണറുടെ കാര്‍ തടഞ്ഞ് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്‌ വന്‍ വിവാദമായിരുന്നു.

അതേസമയം കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർക്കെതിരെ കടുത്ത പ്രതിഷേധവുമായി നിലയുറപ്പിച്ച എസ്എഫ്ഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെയും പ്രസിഡന്‍റ് അനുശ്രീയുടെയും നേതൃത്വത്തിലാണ് പ്രവർത്തകർ പ്രതിഷേധിച്ചത്.

റോഡിൽ കിടന്ന് പ്രതിഷേധിച്ച എസ് എഫ് ഐ പ്രവർത്തകരെ പൊലീസ് ബലപ്രയോഗത്തിലൂടെയാണ് അറസ്റ്റ് ചെയ്തു നീക്കിയത്.ഇത് സംഘർഷത്തിന് ഇടയാക്കി. ഗവർണർക്കെതിരെ കരിങ്കൊടിയും ഗോബാക്ക് വിളികളുമായാണ് എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധിച്ചത്.കനത്ത പോലീസ് സന്നാഹമാണ് ഇവിടെ നിലയുറപ്പിച്ചിട്ടുള്ളത്.

Back to top button
error: