IndiaNEWS

ചെന്നൈ- കോട്ടയം റൂട്ടില്‍ വന്ദേഭാരത് ബൈ വീക്ക്‌ലി സ്‌പെഷല്‍ ട്രെയിൻ ഇന്ന് മുതല്‍

ചെന്നൈ: ശബരിമലയില്‍ തീര്‍ഥാടകരുടെ തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ചെന്നൈ – കോട്ടയം റൂട്ടില്‍ പ്രഖ്യാപിച്ച വന്ദേഭാരത് ബൈ വീക്ക്‌ലി സ്‌പെഷല്‍ സര്‍വീസ് ഇന്ന് മുതൽ ആരംഭിക്കും.

വെള്ളിയും ഞായറുമാണ് ചെന്നൈയില്‍ നിന്ന് ട്രെയിന്‍ സര്‍വീസ് നടത്തുന്നത്(06151). ശനിയാഴ്ചയും തിങ്കളാഴ്ചയുമാണ് കേട്ടയത്ത് നിന്ന് ട്രെയിന്‍ മടങ്ങുന്നത്(06152).

ചെന്നൈ- കോട്ടയം ട്രെയിന്‍ 15,17,22,24 തീയതികളില്‍ പുലര്‍ച്ചെ 4:30 ന് പുറപ്പെട്ട് വൈകുന്നേരം 4:15 ന് കോട്ടയത്ത് എത്തും. 16,18,23,25 തിയതികളിലാണ് മടക്ക സര്‍വീസ്. ഈ തിയതികളില്‍ പുലര്‍ച്ചെ 4:40 ന് കോട്ടയത്ത് നിന്ന് പുറപ്പെട്ട് വൈകുന്നേരം 5:15ന് ചെന്നൈയില്‍ തിരിച്ചെത്തും.

Back to top button
error: