KeralaNEWS

വഞ്ചനാക്കുറ്റം റദ്ദാക്കണമെന്ന മാണി സി കാപ്പൻ എംഎൽഎയുടെ ഹർജി സുപ്രീം കോടതി തള്ളി

ദില്ലി: വഞ്ചനാക്കുറ്റം റദ്ദാക്കണമെന്ന മാണി സി കാപ്പൻ എംഎൽഎയുടെ ഹർജി തള്ളി സുപ്രീം കോടതി. ജസ്റ്റിസ് സി.ടി രവികുമാർ അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. കണ്ണൂർ വിമാനത്താവളത്തിന്റെ ഓഹരി നൽകാമെന്ന് വാഗ്ദാനം ചെയ്ത് 3.25 കോടി തട്ടിയെടുത്തെന്നാരോപിച്ച് മുംബൈ വ്യവസായി ദിനേശ് മേനോൻ നൽകിയ പരാതിയിൽ എറണാകുളം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയാണ് കേസ് രജിസ്റ്റർ ചെയ്തത്. നേരത്തെ ഹൈക്കോടതിയും ഈ ആവശ്യം തള്ളിയിരുന്നു.

Back to top button
error: