KeralaNEWS

സംശയരോഗം: കാഞ്ഞങ്ങാട് ഭാര്യയെ അമ്മിക്കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം, ഭർത്താവിനെതിരെ കേസ്

   കാഞ്ഞങ്ങാട്സംശയ രോഗിയായ ഭർത്താവ് ഭാര്യയെ അമ്മിക്കല്ല് കൊണ്ട് തലക്കടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചതായി പരാതി. ദേഹത്ത് തിളച്ച ചായ ഒഴിച്ച് പൊള്ളലേൽപിച്ചതായും ആക്ഷേപമുണ്ട്. സംഭവത്തിൽ ഭർത്താവിനെതിരെ ഹൊസ്‌ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ബാലകൃഷ്ണ‌ൻ എന്ന വ്യക്തിക്കെതിരെയാണ് ഭാര്യ ലീനയുടെ പരാതിയിൽ പൊലീസ് കേസെടുത്തത്.

കഴിഞ്ഞദിവസം രാവിലെ 11 മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭാര്യയുമായി വഴക്കിട്ട ബാലകൃഷ്‌ണൻ അടുക്കളയിൽ നിന്നും അമ്മിക്കല്ലു കൊണ്ട് ലീനയുടെ തലക്കടിച്ച് പരുക്കേൽപിക്കുകയും ഗ്യാസ് അടുപ്പിൽ തിളച്ചുകൊണ്ടിരുന്ന ചായയെടുത്ത് ദേഹത്തേക്ക് ഒഴിക്കുകയുമായിരുന്നു എന്നുമാണ് പരാതി.

Signature-ad

പരുക്കേറ്റ ലീനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംശയത്തിൻ്റെ പേരിൽ ബാലകൃഷ്ണൻ പതിവായി വഴക്കുണ്ടാക്കുകയും ദേഹോപദ്രവം ഏൽപിക്കുകയും ചെയ്യാറുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: