CrimeNEWS

പത്ത് ലക്ഷം നല്‍കിയില്ലെങ്കില്‍ കൊന്നുകളയും; തമിഴ്നാട്ടുകാരനെ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: പേട്ടയില്‍നിന്ന് തമിഴ്‌നാട് സ്വദേശിയെ തട്ടികൊണ്ടുപോയ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. മധുരൈ സ്വദേശി മധുമോഹനെയാണ് തട്ടിക്കൊണ്ടുപോയത്. തമിഴ്‌നാട് സ്വദേശികളായ ശരവണന്‍, അശോകന്‍ എന്നിവരാണ് അറസ്റ്റിലായത്. ഈ മാസം ഏഴിന് പേട്ടയിലെ വീട്ടില്‍ നിന്നാണ് തട്ടിക്കൊണ്ടുപോയത്. 10 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ കൊന്നുകളയുമെന്ന് ഭാര്യയ്ക്ക് ഭീഷണിസന്ദേശം അയച്ചു. തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ടു.

പേട്ടയിലെ വീട്ടിലെത്തിയ ഒരു സംഘം മധുമോഹനെ ബലം പ്രയോഗിച്ച് തട്ടിക്കൊണ്ട് പോവുകയായിരുന്നു. ഓണ്‍ലൈന്‍ ട്രേഡിങ്ങുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് പിന്നിലെന്നാണ് പോലീസ് പറയുന്നത്. തുടര്‍ന്ന് മധുമോഹന്റെ ഭാര്യയുടെ അനുജന്റെ ഫോണിലേക്ക് വിളിച്ച പ്രതികള്‍ പണം ആവശ്യപ്പെടുകയായിരുന്നു. വീഡിയോ കോളില്‍ മധുമോഹനെ കാണിക്കുകയും പണം നല്‍കിയില്ലെങ്കില്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

Signature-ad

തുടര്‍ന്ന്, പേട്ട പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് തമിഴ്‌നാട് കേന്ദ്രീകരിച്ച് നടത്തിയ ഓണ്‍ലൈന്‍ ട്രേഡിങ്ങുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് തട്ടിക്കൊണ്ടുപോകലിന് കാരണമെന്ന് കണ്ടെത്തിയത്. പ്രതികളില്‍ ഒരാളായ അശോകനെതിരെ തമിഴ്നാട്ടില്‍ കൊലക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടുതല്‍ ആളുകള്‍ക്കായി അന്വേഷണം തുടരുകയാണ്.

 

Back to top button
error: