മുസ്‌ലിം യുവതിയെ ബലമായി കൊണ്ടുപോയി ഹിന്ദു മതാചാരപ്രകാരം വിവാഹം ചെയ്തതായി പരാതി. ദക്ഷിണ കന്നട ജില്ലയിലെ സൂറത്ത്കലിലാണ് സംഭവം.
ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ പ്രശാന്ത് ഭണ്ഡാരിയാണ്(33) അയല്‍വാസി ആയിശയെ(19) വിവാഹം ചെയ്തത്. ഇതുടര്‍ന്നു യുവതിയെ മതം മാറ്റി അക്ഷത എന്ന് പേരിട്ടുവെന്നും ആയിശയുടെ മാതാവ് പരാതിയില്‍ പറയുന്നു.
യുവതിയുടെ അമ്മയായ മൊദിന്‍ബി മകളെ കാണാനില്ലെന്ന് പറഞ്ഞ് സൂറത്ത്കല്‍ പൊലീസ് സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു. ഇതില്‍ അന്വേഷണം നടക്കുന്നതിനിടെ യുവാവും യുവതിയും പൊലീസ് സ്റ്റേഷനില്‍ ഹാജരായി വിവാഹിതരായ വിവരം അറിയിച്ചു.
ലൗജിഹാദ് വിഷയം ഉയര്‍ത്തി ബജ്‌റംഗ്ദള്‍ നടത്തിയ പരിപാടികളുടെ മുന്‍നിരയില്‍ ഉണ്ടായിരുന്നയാളാണ് പ്രശാന്ത്.