IndiaNEWS

രാജസ്ഥാന്‍, മധ്യപ്രദേശ് മുഖ്യമന്ത്രി തീരുമാനം നാളെ; ഛത്തീസ്ഗഡില്‍ ഇന്നു പ്രഖ്യാപനമുണ്ടായേക്കും

ന്യൂഡല്‍ഹി: രാജസ്ഥാനിലും മധ്യപ്രദേശിലും മുഖ്യമന്ത്രിയാരെന്ന് നാളെ അറിയാം. രണ്ടു സംസ്ഥാനങ്ങളിലും ബിജെപി നിയമസഭാകക്ഷി യോഗം നാളെ ചേരും. ഛത്തീസ്ഗഡില്‍ ഇന്നു പ്രഖ്യാപനമുണ്ടായേക്കും. അവിടെ ഇന്നാണു നിയമസഭാകക്ഷി യോഗം.

രാജസ്ഥാനിലെ ബിജെപി എംഎല്‍എമാരെ ഓരോരുത്തരായി വിളിച്ച് ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ ഇന്നലെ രാത്രി മുതല്‍ ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്. വസുന്ധര രാജെയ്ക്ക് എംഎല്‍എമാര്‍ക്കിടയില്‍ വലിയ പിന്തുണയുള്ള സാഹചര്യത്തിലാണിതെന്ന് അറിയുന്നു. കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ രാജ്‌നാഥ് സിങ്ങിനെ അവിടെ നിരീക്ഷകനായി നിയോഗിച്ചതും വസുന്ധരയെ അനുനയിപ്പിക്കാനാണെന്നു സൂചനയുണ്ട്.

Signature-ad

ഛത്തീസ്ഗഡില്‍ ഗോത്രവര്‍ഗത്തില്‍നിന്നും മധ്യപ്രദേശില്‍ മുന്‍വര്‍ഷങ്ങളിലേതുപോലെ ഒബിസി വിഭാഗത്തില്‍നിന്നും രാജസ്ഥാനില്‍ ഠാക്കൂര്‍ വിഭാഗത്തില്‍നിന്നും മുഖ്യമന്ത്രിയുണ്ടാകുമെന്നാണ് പാര്‍ട്ടിക്കുള്ളിലെ പ്രചാരണം. രാജസ്ഥാനില്‍ താന്‍ മുഖ്യമന്ത്രിപദത്തിനായി രംഗത്തില്ലെന്ന് ബാബാ ബാലക്‌നാഥ് സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: