NEWSWorld

ഗാസയിൽ ഇതുവരെ കൊല്ലപ്പെട്ടത് 17,177 പേര്‍; 52,000ലേറെ  കെട്ടിടങ്ങളും തകർന്നു

ടെൽ അവീവ്: ഒക്‌ടോബർ 7-ന് ഹമാസിന്റെ അതിർത്തി കടന്നുള്ള ആക്രമണത്തിൽ 1,200-ഓളം പേർ കൊല്ലപ്പെട്ടതിനെത്തുടർന്ന് ഇസ്രായേൽ നടത്തിയ തിരിച്ചടിയിൽ ഗാസയിൽ ഇതുവരെ  കൊല്ലപ്പെട്ടത് 17,177 ഫലസ്തീനികളെന്ന് കണക്കുകള്‍.

46,000 പേര്‍ക്ക് പരിക്കേറ്റതായും 52,000ലേറെ  കെട്ടിടങ്ങൾ തകർന്നതായും കണക്കുകൾ സൂചിപ്പിക്കുന്നു.കര-വ്യോമാക്രമണത്തില്‍ 194 മുസ്‌ലിം പള്ളികള്‍ ഭാഗികമായി തകര്‍ന്നു.275 സ്‌കൂളുകള്‍ ഭാഗികമായി തകര്‍ന്നപ്പോള്‍ 73 എണ്ണം പ്രവര്‍ത്തിക്കാനാവാത്ത അവസ്ഥയിലാണ്. 121 സര്‍ക്കാര്‍ കെട്ടിടങ്ങളാണ് നിലംപരിശായത്. 58 ആംബുലൻസുകള്‍ തകര്‍ത്തപ്പോള്‍ 21 ആശുപത്രികളും 110 ആരോഗ്യകേന്ദ്രങ്ങളും ഇസ്രായേല്‍ സേനയുടെ ആക്രമണത്തിൽ നശിച്ചു.

Signature-ad

52,000 താമസ കെട്ടിടങ്ങളും കര-വ്യോമാക്രമണത്തില്‍ പൂര്‍ണമായും നിലംപൊത്തിയപ്പോള്‍ 2,53,000 താമസകെട്ടിടങ്ങള്‍ ഭാഗികമായും തകര്‍ന്നു.അതേസമയം വെടിനിർത്തൽ കരാർ തള്ളി ഗാസയിലും പരിസര പ്രദേശങ്ങളിലും ഇപ്പോഴും ആക്രമണം തുടരുകയാണ് ഇസ്രായേല്‍ സേന.

Back to top button
error: