KeralaNEWS

നവകേരള സദസ്സിന്റെ വിളംബര ജാഥയില്‍ പങ്കെടുക്കണം; പാമ്പാടി ആര്‍.ഐ.ടി. പ്രിന്‍സിപ്പലിന്റെ ഉത്തരവ്

കോട്ടയം: നവ കേരള സദസ്സിന്റെ വിളംബര ജാഥയില്‍ പങ്കെടുക്കാന്‍ പാമ്പാടി രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പ്രിന്‍സിപ്പലിന്റെ ഉത്തരവ്. ഇന്ന് വൈകിട്ട് മൂന്നുമണിക്ക് നടക്കുന്ന വിളംബര ജാഥയില്‍ വിദ്യാര്‍ഥികളും ജീവനക്കാരും പങ്കെടുക്കണമെന്നാണ് ഉത്തരവ്.

ഡിസംബര്‍ 13നാണ് പാമ്പാടി രാജീവ് ഗാന്ധി ഇന്‍സ്റ്റിട്ട്യൂട്ട് സ്ഥിതി ചെയ്യുന്ന പുതുപ്പള്ളി നിയമസഭ മണ്ഡലത്തിലെ നവകേരള സദസ്സ്. ഇതിന് മുന്നോടിയായി നടക്കുന്ന വിളംബര ജാഥയില്‍ പങ്കെടുക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. കോളേജിന്റെ പ്രവര്‍ത്തന സമയത്ത് തന്നെയാണ് ഈ വിളംബര ജാഥയും നടക്കുന്നത്. സംഭവം വിവാദമായതോടെ വിശദീകരണവുമായി പ്രിന്‍സിപ്പല്‍ രംഗത്തെത്തി. സഹകരിക്കാനാണ് പറഞ്ഞതെന്നും പങ്കെടുക്കാന്‍ പറഞ്ഞിട്ടില്ലെന്നുമാണ് പ്രിന്‍സിപ്പലിന്റെ വിശദീകരണം.

Back to top button
error: