തൃശ്ശൂര്‍: നവകേരളസദസ്സില്‍ മുഖ്യമന്ത്രിയോട് പരാതി പറയുന്നതിന് മുഖ്യമന്ത്രിക്കരികിലേക്ക് പോകാന്‍ ശ്രമിച്ച യുവാവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. വടക്കാഞ്ചേരി മണ്ഡലം നവകേരളസദസ്സിലായിരുന്നു സംഭവം. വടക്കാഞ്ചേരി സ്വദേശി റഫീഖിനെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്.
മുളങ്കുന്നത്തുകാവ് ആരോഗ്യസര്‍വകലാശാല ഒ.പി. ഗ്രൗണ്ടിലായിരുന്നു വടക്കാഞ്ചേരി മണ്ഡലത്തിലെ നവകേരളസദസ്സ്. പ്രസംഗത്തിനുശേഷം മുഖ്യമന്ത്രി വേദിയില്‍നിന്ന് ഇറങ്ങാന്‍ ഒരുങ്ങുമ്പോഴാണ് റഫീഖ് തനിക്ക് പരാതി അറിയിക്കാനുണ്ടെന്ന് പറഞ്ഞ് വേദിക്കരികിലേക്ക് നീങ്ങിയത്. തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ സുരക്ഷാ പ്രശ്നം ചൂണ്ടിക്കാട്ടി ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. സ്ഥലത്തുണ്ടായിരുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ റഫീഖിനെ തള്ളി മാറ്റാന്‍ ശ്രമിച്ചപ്പോള്‍ പോലീസ് ഇടപെടുകയായിരുന്നു.
വടക്കാഞ്ചേരി നഗരസഭയില്‍ വ്യാപാരസമുച്ചയവുമായി ബന്ധപ്പെട്ട് ലൈസന്‍സിനായി റഫീഖ് കുറേ കാലമായി ശ്രമിക്കുന്നുണ്ടായിരുന്നു. നാലുവര്‍ഷമായി ഇത് സാധ്യമാവാത്തതോടെയായിരുന്നു മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് പരാതി പറയണമെന്ന് ആവശ്യപ്പെട്ട് നവകേരളസദസ്സ് നടക്കുന്ന വേദിയിലെത്തിയത്.