ന്യൂഡല്‍ഹി: രാജസ്ഥാനിലെയും മധ്യപ്രദേശിലെയും ഛത്തീസ്ഗഡിലെയും ബിജെപിയുടെ മിന്നും വിജയത്തില്‍ പ്രതികരണവുമായി ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളകുട്ടി.
നരേന്ദ്ര മോദിയുടെ ഭരണ നിര്‍വഹണ മികവും കോണ്‍ഗ്രസിന്റെ കുടുംബാധിപത്യത്തിനുള്ള ജനങ്ങളുടെ തിരിച്ചടിയുമാണ് തിരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിക്ക് വരാനിരിക്കുന്ന ലോക്സഭാ ഫൈനല്‍ തെരഞ്ഞെടുപ്പിലേക്ക് വലിയ ആത്മവിശ്വാസം നല്കുന്ന ഫലമാണ് പുറത്തുവന്നിരിക്കുന്നതെന്നും കേരളത്തിലെ ഇടതുപക്ഷവും അടുത്ത തിരഞ്ഞെടുപ്പോടെ നിശബ്ദമായി മാറുമെന്നും അബ്ദുള്ളകുട്ടി പറഞ്ഞു.