KeralaNEWS

മുണ്ടക്കയം സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ്; മുഴുവൻ സീറ്റിലും വിജയിച്ച് യു.ഡി.എഫ്

കോട്ടയം : മുണ്ടക്കയം സഹകരണ ബാങ്കിൽ യു.ഡി. എഫിന് ഉജ്വല വിജയം.എല്ലാ സീറ്റിലും യുഡിഎഫ് വിജയിച്ചു. ഇതുവരെയായി ഇവിടെ വിജയിച്ചിട്ടില്ലാത്ത എൽ.ഡി.എഫ്. പാനലിനു പകരം സ്വതന്ത്ര സ്ഥാനാർത്ഥികളെ നിർത്തിയാണ് മത്സരിപ്പിച്ചത്.
ജനറൽ വിഭാഗത്തിൽ അൻസാരി മഠത്തിൽ, അബ്ദു ആലസം പാട്ടിൽ, നെബിൻ കാരയ്ക്കാട്ട്, ബെന്നി ചേറ്റുകുഴി, ബോബി കെ. മാത്യു, രഞ്ജിത് ഹരിദാസ്, ഡോ: എൻ.എസ്. ഷാജി, സെബാസ്റ്റ്യൻ ചുള്ളിത്തറ, (കോൺഗ്രസ് ) ജോണി ആലപ്പാട്ട്, (കേരള കോൺഗ്രസ് ജെ.)ടി.സി. സെയ്തു മുഹമ്മദ് (മുസ്ലിം ലീഗ് ) വനിത മണ്ഡലത്തിൽ ആൻസി അഗസ്റ്റിൻ, ബിന്ദു ജോബിൻ , ജെ സി എസ്.ഡേ (കോൺഗ്രസ്) പട്ടികജാതി / വർഗ്ഗ മണ്ഡലത്തിൽ റജിവാര്യാമറ്റം (കോൺഗ്രസ്) എന്നിവരാണ് വിജയിച്ചത്.
നിക്ഷേപ മണ്ഡലത്തിൽ കോൺഗ്രസിലെ റോയ് മാത്യു നേരത്തെ എതിരില്ലാതെ വിജയിച്ചിരുന്നു.യുഡിഎഫ് 1788 വോട്ടുകൾ വരെ നേടിയപ്പോൾ മത്സരത്തു വന്ന ഇടതു സ്ഥാനാർത്ഥികൾക്ക് 80 മുതൽ 316 വോട്ടുകൾ മാത്രമാണ് നേടാനായത്.

Back to top button
error: