KeralaNEWS

പമ്ബാ നദിയില്‍ കാണാതായ ജല അതോറിറ്റി ജീവനക്കാരന്റെ മൃതദേഹം കണ്ടെടുത്തു

കോഴഞ്ചേരി: പമ്ബാ നദിയില്‍ കാണാതായ ജല അതോറിറ്റി താല്‍ക്കാലിക ജീവനക്കാരന്റെ മൃതദേഹം കണ്ടെടുത്തു. അയിരൂര്‍ ഇടപ്പാവൂര്‍ മേലേത്തറയില്‍ സത്യന്‍(60)ന്റെ മൃതദേഹമാണ് ആറന്മുള സത്രക്കടവിന് സമീപത്ത് നിന്ന്  കണ്ടെടുത്തത്.

വെള്ളിയാഴ്ച രാവിലെ 10.30ന് പേരൂര്‍ച്ചാല്‍ പുളിക്കല്‍ കടവില്‍ കുളിക്കാനിറങ്ങിയ  സത്യൻ ഒഴുക്കില്‍പ്പെട്ട് പോവുകയായിരുന്നു. കോയിപ്രം പൊലീസ് സ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു.

Signature-ad

ഭാര്യ: അമ്ബിളി. മക്കള്‍: സൈനു, സോനു, സിത്താര.

Back to top button
error: