പത്തനംതിട്ട: രണ്ടു ദിവസം ഒഴിഞ്ഞു നിന്ന മഴ ഇന്ന് ജില്ലയിൽ കൂടുതൽ ശക്തിയോടെ തിരിച്ചെത്തി.ജില്ലയുടെ പലഭാഗത്തും ഇന്നലെ ഉച്ചയ്ക്ക് ശേഷം കനത്ത മഴയാണ് ലഭിച്ചത്.ഉച്ചയ്ക്കു ശേഷം ആരംഭിച്ച മഴ വൈകുന്നേരം ഏഴ് മണിവരെ തുടരുകയും ചെയ്തു.
ഈ സീസണിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് പത്തനംതിട്ടയിലാണ്.അതേസമയം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കൊപ്പം മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.
പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. വടക്കന്‍ ശ്രീലങ്കയ്ക്കും സമീപപ്രദേശത്തുമായി ചക്രവാതച്ചുഴി നിലനില്‍ക്കുന്നതിനാൽ കേരളത്തില്‍ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.