
ഓരോ വ്യക്തിയുടെയും സാമ്ബത്തിക ഭദ്രത അനുസരിച്ച് പോളിസികള്‍ തിരഞ്ഞെടുക്കാം എന്നതാണ് എല്‍ഐസിയുടെ ഏറ്റവും വലിയ പ്രത്യേകതയെന്നിരിക്കെ അതിൽ കണ്ടറിഞ്ഞ് നിക്ഷേപം നടത്തുകയാണ് നമ്മൾ ചെയ്യേണ്ടത്.
നിക്ഷേപസുരക്ഷയും, മികച്ച വരുമാനവും ഉറപ്പുനല്‍കുന്നതിനാല്‍ എല്‍ഐസിയുടെ പല സ്കീമുകളും വളരെ ജനപ്രിയമാണ്. ഇപ്പോഴിതാ പുതിയ പോളിസി അവതരിപ്പിച്ചിരിക്കുകയാണ് എല്‍.ഐ.സി.
ജീവൻ ഉത്സവ്
ലൈഫ് ഇൻഷുറൻസ് കോര്പ്പറേഷൻ ഓഫ് ഇന്ത്യ പുതുതായി അവതരിപ്പിച്ച പോളിസിയാണ് ജീവൻ ഉത്സവ്. എല്‍ഐസിയുടെ ജീവൻ ഉത്സവ് ഒരു നോണ്‍-ലിങ്ക്ഡ്, നോണ്‍-പാര്‍ട്ടിസിപ്പേറ്റിംഗ്, വ്യക്തിഗത, സേവിംഗ്സ്, ഹോള്‍ ലൈഫ് ഇൻഷുറൻസ് പ്ലാനാണ്. പോളിസി ഉടമയുടെ ജീവിതകാലം മുഴുവൻ ലൈഫ് ഇൻഷുറൻസ് പരിരക്ഷ ജീവൻ ഉത്സവ് വാഗ്ദാനം ചെയ്യുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
സം അഷ്വേര്‍ഡും പ്രീമിയം കാലാവധിയിലുള്ള ഗ്യാരന്റി അഡിഷനും പോളിസി ഉടമയുടെ മരണാനന്തരം അവകാശിക്ക് ലഭിക്കും.
പ്രീമിയം കാലയളവ്
അഞ്ചുവര്‍ഷം മുതല്‍ 16 വര്‍ഷം വരെ പരിമിതപ്പെടുത്തിയ പ്രീമിയം കാലയളവാണ് ജീവൻ ഉത്സവ് വാഗ്ദാനം ചെയ്യുന്നത്. അതായത് ഏറ്റവും കുറഞ്ഞ പ്രീമിയം അടയ്ക്കേണ്ട കാലാവധി 5 വര്‍ഷവും പരമാവധി പ്രീമിയം അടയ്ക്കുന്ന കാലാവധി 16 വര്‍ഷവുമാണ് എന്ന് സാരം. പ്രീമിയം അടവ് കാലയളവില്‍ ഗ്യാരണ്ടീഡ് അഡിഷന്‍സ് ലഭിക്കും. മൂന്നുമാസം മാത്രം പ്രായമുള്ള കുട്ടികള്‍ക്ക് മുതല്‍ 65 വയസ് വരെയുള്ളവര്‍ക്ക് ഈ പ്ലാനില്‍ ചേരാം. ഏറ്റവും കുറഞ്ഞ ഇൻഷുറൻസ് തുക 5,00,000 ലക്ഷം രൂപയാണ്.
എല്‍ഐസി വെബ്സൈറ്റ് പ്രകാരം പരമാവധി ഇൻഷുറൻസ് തുകയ്ക്ക് പരിധിയില്ല. വരുമാനത്തിനായി രണ്ട് ഓപ്ഷനുകളുണ്ട്.മൂന്നു മുതല്‍ ആറുവര്‍ഷത്തിനുശേഷം എല്ലാം വര്‍ഷവും അടിസ്ഥാന ഇന്‍ഷുറന്‍സ് തുകയുടെ 10 ശതമാനം വരുമാനമായി ലഭിക്കുന്ന റെഗുലര്‍ ഇൻകം ഓപ്ഷനും വര്‍ഷംതോറും വര്‍ധിക്കുന്ന ഈ തുക പിന്നീട് ഇഷ്ടാനുസരണം പിന്‍വലിക്കാവുന്ന ഫ്ളെക്സി ഇന്‍കം ഓപ്ഷനും.
2023 നവംബര്‍ 29 മുതലാണ് ജീവൻ ഉത്സവ് പ്രാബല്യത്തില്‍ വന്നത്.ലൈസൻസുള്ള ഏജന്റുമാര്‍, കോര്‍പ്പറേറ്റ് ഏജന്റുമാര്‍, ബ്രോക്കര്‍മാര്‍, ഇൻഷുറൻസ് മാര്‍ക്കറ്റിംഗ് സ്ഥാപനങ്ങള്‍ എന്നിവയിലൂടെ ജീവൻ ഉത്സവില്‍ ഓഫ്ലൈനായി ചേരാം. അല്ലെങ്കില്‍ എല്‍ഐസി വെബ്സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി ചേരാനും സാധിക്കും.






