KeralaNEWS

രാത്രി യാത്രകളില്‍ ഹെഡ്‌ലൈറ്റ് ഡിം ചെയ്യൂ; സുരക്ഷയുടെ സന്ദേശവുമായി വീണ്ടും മോട്ടോർ വാഹനവകുപ്പ്

രാത്രി യാത്രകളിലെ അപകടങ്ങൾ ഒഴിവാക്കാനുള്ള തീവ്ര പരിശ്രമത്തിലാണ് കേരളത്തിലെ മോട്ടോർ വാഹന വകുപ്പും പോലീസും. ഇതിനായി സമൂഹമാധ്യമങ്ങൾ ഉപയോഗിച്ചും നേരിട്ടുമുള്ള ബോധവത്കരണങ്ങൾ ദിവസേന എന്നോണം നടക്കുന്നുണ്ട്.
രാത്രി യാത്രയിലെ അപകടങ്ങൾ ഒഴിവാക്കാൻ പ്രധാനമായും നിർദേശിക്കുന്നത് എതിരേ വരുന്ന വാഹനങ്ങൾക്കായി ഹെഡ്ലൈറ്റ് ഡിം ചെയ്യുക എന്നതാണ്.

രാത്രികാല ഡ്രൈവിംഗിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് എതിരെ വരുന്ന വാഹനങ്ങൾക്കും തൊട്ടു മുന്നിലുള്ള വാഹനങ്ങൾക്കും ലൈറ്റ് ഡിം ചെയ്ത് കൊടുക്കുക എന്നുള്ളത്.

രാത്രിയിൽ വാഹനം ഓടിക്കുന്നവർ നേരിടുന്ന പ്രധാന പ്രശ്നമാണ് എതിർദിശയിൽ വരുന്ന വാഹനത്തിന്റെ ഹെഡ്ലൈറ്റിൽ നിന്നുള്ള പ്രകാശം. ഹൈ-ബീം ഹെഡ്ലൈറ്റുകളുടെ പ്രകാശം കണ്ണിൽ പതിച്ച് ഡ്രൈവറുടെ കാഴ്ച മറഞ്ഞ് സംഭവിക്കുന്ന അപകടങ്ങൾ ഓരോ ദിവസവും വർധിച്ച് വരികയാണ്.
മോട്ടോർ വാഹന നിയമപ്രകാരം രാത്രികാലങ്ങളിൽ വാഹനമോടിക്കുമ്പോൾ ഡിം ലൈറ്റ് മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. രാത്രിയിൽ വളവ് തിരിയുമ്പോഴും ഓവർടേക്ക് ചെയ്യുമ്പോഴും ഡിം-ബ്രൈറ്റ് മോഡുകൾ ഇടവിട്ട് ചെയ്യണമെന്നും എംവിഡി നിർദേശിക്കുന്നു. ഇതുവഴി എതിരേ വരുന്ന വാഹനങ്ങൾ മറ്റ് വാഹനങ്ങളുടെ സാന്നിധ്യം തിരിച്ചറിയാൻ സാധിക്കും.
പരസ്പര ബഹുമാനം ഏറെ വേണ്ട പൊതുനിരത്തിൽ നമ്മുടെ വാഹനത്തിന്റെ ഹെഡ് ലൈറ്റ് മറ്റൊരു കുടുംബത്തിൻ്റെ പ്രകാശം കെടുത്തരുതെന്ന് നമുക്ക് ഉറപ്പാക്കാം!

Back to top button
error: