പത്തനംതിട്ട: ശബരിമല ഗ്രീൻഫീല്‍ഡ് വിമാനത്താവള പദ്ധതിയുടെ സര്‍വേ നടപടികള്‍ തുടങ്ങി.രണ്ടു മാസത്തിനുള്ളില്‍ സര്‍വേ പൂര്‍ത്തിയാക്കും.അടുത്ത വര്‍ഷം ആദ്യം നിര്‍മാണ പ്രവര്‍ത്തനം തുടങ്ങാനാണ് സര്‍ക്കാര്‍ ലക്ഷ്യം.
കൊച്ചി ആസ്ഥാനമായ മെറിഡിയൻ സര്‍വ്വേ ആൻഡ് മാപ്പിങ് കമ്ബനിയ്ക്കാണ് സര്‍വ്വേയുടെ ചുമതല. വിമാനത്താവള നിര്‍മ്മാണത്തിന്റെ ഔദ്യോഗിക കണ്‍സള്‍ട്ടിംഗ് ഏജൻസിയായ ലൂയി ബര്‍ഗറുമായി സഹകരിച്ചാണ് നടപടികൾ.
പദ്ധതിക്കായി ചെറുവള്ളി എസ്റ്റേറ്റിനു പുറത്ത് 200 ഏക്കറോളം ഭൂമി ഏറ്റെടുക്കേണ്ടി വരും. എന്നാല്‍ സര്‍വ്വേ പൂര്‍ത്തിയാകുമ്ബോള്‍ പദ്ധതിക്കായി ഏറ്റെടുക്കേണ്ടി വരുന്ന ഭൂമിയുടെ വിസ്തൃതിയും, രൂപരേഖയും സംബന്ധിച്ച് വ്യക്തത വരും. ചീഫ് വിപ്പ് എൻ ജയരാജ്, സെബാസ്റ്റ്യൻ കുളത്തിങ്കില്‍ എം.എല്‍.എ എന്നിവര്‍ ചേര്‍ന്ന് സര്‍വേ ഉദ്ഘാടനം ചെയ്തു.