KeralaNEWS

രണ്ട് വര്‍ഷം ബില്ലുകളില്‍ ഗവര്‍ണര്‍ എന്ത് ചെയ്തു? രൂക്ഷവിമര്‍ശവുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി: ബില്ലുകളില്‍ ഒപ്പിടാത്ത കേരള ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. ബില്‍ പിടിച്ചുവെക്കാന്‍ തക്ക കാരണം ഗവര്‍ണര്‍ അറിയിച്ചില്ല. രണ്ടുവര്‍ഷം ഗവര്‍ണര്‍ എന്തുചെയ്യുകയായിരുന്നുവെന്നും കോടതി ചോദിച്ചു.

ബില്ലുകള്‍ പിടിച്ചു വെച്ചതില്‍ ന്യായീകരണമില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. 7 ബില്ലുകള്‍ രാഷ്ട്രപതിക്കയച്ച ഗവര്‍ണറുടെ നടപടിയില്‍ തല്‍ക്കാലം ഇടപെടാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഗവര്‍ണര്‍ക്കെതിരെ കേരളം സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.

Signature-ad

അതേസമയം, നിയമസഭ പാസാക്കിയ ഏഴ് ബില്ലുകള്‍ ഗവര്‍ണര്‍ ഇന്നലെ രാഷ്ട്രപതിക്ക് അയച്ചിരുന്നു. സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി പരിഗണിക്കാനിരിക്കെയായിരുന്നു നീക്കം. ലോകയുക്ത ബില്‍, സര്‍വ്വകലാശാല നിയമ ഭേദഗതി ബില്‍ (രണ്ടെണ്ണം), ചാന്‍സ്ലര്‍ ബില്‍, സഹകരണ നിയമ ഭേദഗതി ബില്‍, സേര്‍ച് കമ്മിറ്റി എക്‌സ്പാന്‍ഷന്‍ ബില്‍, സഹകരണ ബില്‍ (മില്‍മ) എന്നിവയാണ് രാഷ്ട്രപതിയുടെ പരിഗണനക്ക് വിടുന്നത്. അതേസമയം പൊതു ജനാരോഗ്യ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടു

ബില്ലുകളില്‍ ഗവര്‍ണര്‍ തീരുമാനം എടുക്കാന്‍ വൈകുന്നതിനെതിരെയായിരുന്നു സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. നിയമസഭ പാസാക്കിയ ബില്ലുകളില്‍ പലതും ഒരു വര്‍ഷത്തോളം ഗവര്‍ണര്‍ ഒപ്പുവെയ്ക്കാതെ ഇരിക്കുകയായിരുന്നു. നേരത്തെ പഞ്ചാബ്, തെലങ്കാന സംസ്ഥാനങ്ങളുടെ ഹര്‍ജികള്‍ പരിഗണനയ്ക്ക് എത്തവേ കോടതിയില്‍ എത്തുന്നതിന് തൊട്ടു മുന്‍പായി മാത്രം, ഗവര്‍ണര്‍മാര്‍ ബില്ലില്‍ നടപടി എടുക്കുന്നതില്‍ സുപ്രീംകോടതിയുടെ വിമര്‍ശനം ഉയര്‍ത്തിരുന്നു. ഗവര്‍ണര്‍ തീക്കൊണ്ട് കളിക്കരുത് എന്നതടക്കം പരാമര്‍ശങ്ങളും കോടതി നടത്തിയിരുന്നു.

 

 

Back to top button
error: