IndiaNEWS

അഗ്നിവീറായി ജോലി നേടിയത് അഞ്ചുമാസം മുമ്ബ്; അപര്‍ണ വി നായരുടെ മരണത്തില്‍ അന്വേഷണവുമായി പൊലീസും നേവിയും

മുംബൈ: അഗ്നിവീര്‍ പരിശിലനത്തിനായി മുംബൈയിലെത്തിയ മലയാളി യുവതിയുടെ മരണത്തില്‍ അന്വേഷണവുമായി പൊലീസും നേവിയും.

അടൂര്‍ പള്ളിക്കല്‍ തോട്ടുവ ഉദയമംഗലത്തില്‍ ശാന്തകുമാരൻ നായരുടെയും വിമലകുമാരിയുടെയും മകള്‍ അപര്‍ണ വി നായരുടെ മരണം ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. നാവികസേനയില്‍ അഗ്നിവീര്‍ വിഭാഗത്തില്‍ പരിശീലനം നടത്തുകയായിരുന്നു ഇരുപതുകാരിയായ അപര്‍ണ.

Signature-ad

അഞ്ചു മാസം മുൻപാണ് അഗ്നിവീറില്‍ ജോലി നേടിയത്. ആദ്യഘട്ട പരിശീലനം പൂര്‍ത്തിയാക്കി 15 ദിവസം മുൻപാണ് അപര്‍ണ മുംബൈയിലെത്തി ലോജിസ്റ്റിക്സ് വിഭാഗത്തില്‍ ചേര്‍ന്നത്. അപകടമരണത്തിനു കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. നാവികസേനയും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിട്ടില്ലെന്നും വ്യക്തിപരമായ കാരണങ്ങളാല്‍ ജീവനൊടുക്കിയതാണെന്നു കരുതുന്നതായും നാവികസേനാ കേന്ദ്രങ്ങള്‍ പറഞ്ഞു.

തിങ്കളാഴ്ച രാവിലെ യുവതിയും ആണ്‍സുഹൃത്തും തമ്മില്‍ വഴക്കിട്ടിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. തുടര്‍ന്ന് ആണ്‍സുഹൃത്ത് ജീവനൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസ് പറയുന്നു. ഇതിനുപിന്നാലെയാണ് യുവതിയെ മലാദ് വെസ്റ്റിലെ ഐ.എൻ.എസ്. അംലയിലെ ഹോസ്റ്റല്‍മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

Back to top button
error: