KeralaNEWS

മുഖ്യമന്ത്രിക്കും കേരളാ പോലീസിനും ജനങ്ങള്‍ക്കും സല്യൂട്ട്: ആറുവയസുകാരിയെ കണ്ടെത്തിയ സംഭവത്തില്‍ പ്രതികരിച്ച്‌ റിയാസ്

കൊല്ലം: കാണാതായ ആറുവയസുകാരി അബിഗേല്‍ സാറ റെജിയെ കൊല്ലം ആശ്രാമം മൈതാനത്ത് നിന്ന് കണ്ടെത്തിയതിന്റെ ആശ്വാസത്തിലാണ് കേരളം.

കാണാതായി 21 മണിക്കൂറിന് ശേഷമാണ് കുട്ടിയെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് ഏറ്റെടുത്ത് കൊല്ലം എആര്‍ ക്യാംപിലെത്തിച്ച കുട്ടിയെ വൈദ്യപരിശോധനകള്‍ക്ക് ശേഷം വീട്ടിലെത്തിച്ച്‌ രക്ഷിതാക്കള്‍ക്ക് കൈമാറും.

Signature-ad

അതേസമയം കുട്ടിയെ കണ്ടെത്തിയതോടെ മുഖ്യമന്ത്രിയെയും കേരള പൊലീസിനെയും അഭിനന്ദിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് മന്ത്രി പിഎ മുഹമ്മദ് റിയാസ്.

‘മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ കുട്ടിയെ കൊല്ലത്ത് നിന്നും കണ്ടെത്തി. കുട്ടിയെ കാണാതായ വിവരം അറിഞ്ഞത് മുതല്‍ ഇടപെട്ട ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിക്കും അഹോരാത്രം വിശ്രമമില്ലാതെ പ്രവര്‍ത്തിച്ച കേരളാപോലീസിനും കരുതലോടെ കാത്തിരുന്ന ജനങ്ങള്‍ക്കും സല്യൂട്ട്..’ മുഹമ്മദ് റിയാസ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

Back to top button
error: