തിരുവനന്തപുരം: സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അടി കിട്ടുമ്പോള്‍ പിണറായിയുടെ ചായ കുടിക്കാന്‍ പോകുന്നവര്‍ കോണ്‍ഗ്രസുകാരല്ലെന്നും അങ്ങനത്തെ ആളുകളെ പാര്‍ട്ടിക്ക് ആവശ്യമില്ലെന്നും കെ.മുരളീധരന്‍ എംപി. പിണറായിയുടെ ചായ കുടിക്കുന്നവന്‍ കോണ്‍ഗ്രസില്‍ വേണ്ടെന്നും മുരളീധരന്‍ പറഞ്ഞു.
പാര്‍ട്ടി തീരുമാനം ബോധ്യപ്പെടാതെയല്ലെന്നും ജനശ്രദ്ധ പിടിച്ചുപറ്റാനുള്ള നല്ലവഴിയായി ഇതിനെ ചില ആളുകള്‍ കണ്ടിട്ടുണ്ടെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. അവരൊക്കെ പോയാലും പാര്‍ട്ടിക്ക് നഷ്ടമില്ല. ലക്ഷക്കണക്കിനു പ്രവര്‍ത്തകരുള്ള പാര്‍ട്ടിയില്‍ ഒരു പ്രാദേശിക നേതാവ് പിണറായിയുടെ ചായ കുടിച്ചതുകൊണ്ട് തകരുന്നതല്ല കോണ്‍ഗ്രസ് പാര്‍ട്ടി. ഇതുകൊണ്ടൊന്നും യാതൊരു ചലനവും ഉണ്ടാവില്ല” അദ്ദേഹം പറഞ്ഞു.
”രണ്ടുമൂന്നുപേര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ പ്രഭാതഭക്ഷണം കഴിച്ചതുകൊണ്ടു മുസ്‌ലിം ലീഗും കോണ്‍ഗ്രസും തകരാന്‍ പോകുന്നില്ല. മുഖ്യമന്ത്രിയുടെ മുഖസ്തുതി കേള്‍ക്കാന്‍ ചിലര്‍ പോവുന്നുണ്ട്, അതില്‍ ഞങ്ങള്‍ക്കു വിരോധമില്ല. പോകുന്നവരൊക്കെ പിണറായിക്കു വോട്ട് ചെയ്യുമെന്ന് കരുതരുത്, അതും കഴിച്ചുവന്നിട്ട് ഞങ്ങളോട് പറയും നിങ്ങള്‍ ഉഷാറാകണമെന്ന്” -മുരളീധരന്‍ പറഞ്ഞു.