HealthLIFE

‘ഹെഡ് ആൻഡ് നെക്ക്’ ക്യാന്‍സര്‍: കാരണങ്ങള്‍, രോഗലക്ഷണങ്ങൾ അറിഞ്ഞിരിക്കാം…

ലയിലെയും കഴുത്തിലെയും വിവിധ ഭാഗങ്ങളിൽ ഉണ്ടാവുന്ന ഒരു കൂട്ടം ക്യാൻസറുകളാണ് ‘ഹെഡ് ആൻഡ് നെക്ക്’ ക്യാൻസർ. വായ, നാവ്, തൊണ്ട, ചുണ്ടുകൾ, ഉമിനീർ ഗ്രന്ഥി, മൂക്ക്, ചെവി എന്നിവിടങ്ങളിലാണ് ഈ ക്യാൻസർ ആദ്യം പിടിപെടുന്നത്. പുകവലി, മദ്യപാനം, ഹ്യൂമൻ പാപ്പിലോമ വൈറസ്‌ എന്നിവയാണ് ഈ ക്യാൻസർ പിടിപെടാനുള്ള പ്രധാന കാരണങ്ങൾ. രോഗം ബാധിക്കുന്ന അവയവത്തിന് അനുസരിച്ച് രോഗലക്ഷണങ്ങളിൽ മാറ്റം വരാം.

തൊണ്ടവീക്കം, വിട്ടുമാറാത്ത തൊണ്ട വേദന, ശബ്ദത്തിലെ മാറ്റം, ആഹാരം ഇറക്കാനുള്ള ബുദ്ധിമുട്ട് , വായിൽ ഉണങ്ങാത്ത മുറിവുകൾ, വായിലെ അൾസർ, മോണയിൽ നിന്ന് രക്തം പൊടിയുക, വായ തുറക്കാൻ ബുദ്ധിമുട്ടു തോന്നുക എന്നിവയും ലക്ഷണങ്ങളാകാം.

Signature-ad

നാവിനും, കവിളിലുമുണ്ടാകുന്ന നിറ വ്യത്യാസം, ശ്വാസ തടസം, സംസാരിക്കാനുള്ള ബുദ്ധിമുട്ട്, തലവേദന, മുഖത്തിന് വീക്കം, കഴുത്തിന് വീക്കം, മൂക്കിൽ നിന്ന് രക്തസ്രാവം തുടങ്ങിയവയും ലക്ഷണങ്ങളാണ്. പലപ്പോഴും രോഗം കണ്ടെത്താൻ വൈകുന്നതാണ് ഹെഡ് ആൻഡ്‌ നെക്ക് ക്യാൻസറിനെ ഗുരുതരമാക്കുന്നത്.

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Back to top button
error: