തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകള്‍ക്കാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
പകര്‍ച്ചപ്പനി പ്രതിരോധം ചര്‍ച്ചചെയ്യാൻ കഴിഞ്ഞദിവസം ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു.മൂന്ന് ജില്ലകളിലും നഗര, തീരദേശ പരിധികളില്‍ ഡെങ്കിപ്പനി വ്യാപനം രൂക്ഷമാണെന്ന് യോഗം വിലയിരുത്തി.കഴിഞ്ഞ ദിവസം എറണാകുളത്ത് ഡെങ്കിപ്പനി ബാധിച്ച് മൂന്നു വയസ്സുപ്രായമുള്ള കുട്ടി മരിച്ചിരുന്നു.
അതേസമയം, സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം കാര്യമായ താേതില്‍ കൂടുന്നുണ്ട്. വെള്ളിയാഴ്ച 86 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇതിനാെപ്പം സാധാരണ പനിബാധിതരുടെ എണ്ണവും കൂടുകയാണ്.ആശുപത്രികളില്‍ പലരും രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. പലരും വീട്ടില്‍ തന്നെ ചികിത്സ തുടരുന്നതിനാല്‍ രോഗികളുടെ ശരിയായ കണക്കുകള്‍ ലഭ്യമല്ലെന്നാണ് അധികൃതര്‍ പറയുന്നത്. പനിക്ക് സ്വയം ചികിത്സ ആപത്താകുമെന്നാണ് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്.