IndiaNEWS

വീണ്ടും കലാപം: മണിപ്പുരില്‍ ഒരാള്‍കൂടി കൊല്ലപ്പെട്ടു

ഇംഫാല്‍: മണിപ്പുരില്‍ ആയുധധാരികളായ തീവ്രവാദികള്‍ 21 കാരനായ കുക്കി യുവാവിനെ വധിച്ചു. കാംഗ്പോക്പിയിലെ ജൂപി മേഖലയില്‍ നടന്ന ആക്രമണത്തില്‍ ഖുപ്മിന്‍താംഗ് ഹോകിപ് എന്നയാളാണ് കൊല്ലപ്പെട്ടത്.

എതിര്‍വിഭാഗത്തിന്‍റെ ആക്രമണത്തില്‍നിന്ന‌ു രക്ഷ നേടുന്നതിനുള്ള ഭൂഗര്‍ഭ അറയുടെ കാവല്‍ക്കാരനായിരുന്നു ഖുഫ്മിൻതാംഗ്. കാംഗ്‌പോക്പി-ബിഷ്ണുപുര്‍ ജില്ലാ അതിര്‍ത്തിയില്‍വച്ച്‌ ആയുധധാരികളായ ഒരുസംഘം യുവാവിനെ പിടികൂടി കൊലപ്പെടുത്തുകയായിരുന്നു.

Signature-ad

യുവാവിന്‍റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ ഗോത്രവര്‍ഗസംഘടനയായ ഐടിഎല്‍എഫ് ചുരാചന്ദ്പുരില്‍ ഇന്ന് ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

അതേസമയം കൂടുതല്‍ സുരക്ഷാസേനയെ വിന്യസിച്ച്‌ സ്ഥിതിഗതികള്‍ സാധാരണ നിലയിലാക്കിയെന്ന് പോലീസ് അറിയിച്ചു.

Back to top button
error: