IndiaNEWS

കേരളത്തില്‍ തുടര്‍ഭരണം ലഭിച്ചത് നല്ല പ്രവര്‍ത്തനംകൊണ്ട്; ഒന്നാം പിണറായി സര്‍ക്കാരിനെ പുകഴ്ത്തി ഗെലോട്ട്

ജയ്പുര്‍: കേരളത്തിലെ സി.പി.എമ്മിന്റെ പ്രവര്‍ത്തനങ്ങളെ പുകഴ്ത്തി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. കേരളത്തിന് സിപിഎമ്മിന് തുടര്‍ഭരണം കിട്ടിയത് മികച്ച പ്രവര്‍ത്തനം കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. എ.എന്‍.ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു രാജസ്ഥാന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവുമായ ഗെലോട്ടിന്റെ പ്രശംസ.

രാജസ്ഥാനില്‍ ഇത്തവണ തുടര്‍ഭരണം ഉണ്ടാകുമെന്ന് ഉറപ്പാണ്. ഈ സര്‍ക്കാര്‍ തുടരണമെന്നാണ് ജനങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നത്. കഴിഞ്ഞ 70 വര്‍ഷക്കാലം കേരളത്തില്‍ സി.പി.എമ്മും കോണ്‍ഗ്രസും തമ്മില്‍ മാറി മാറി ഭരിക്കുകയായിരുന്നു. എന്നാല്‍ ഇത്തവണ അതിന് മാറ്റം വന്നു. സി.പി.എം. സര്‍ക്കാര്‍ തുടര്‍ഭരണത്തിലെത്തി. അവര്‍ ചെയ്ത നല്ല പ്രവൃത്തികളാണ് അവരെ തുടര്‍ഭരണത്തിലേക്ക് നയിച്ചത്. കോവിഡ് കാലത്ത് ഞങ്ങളുടെ ഭരണം ജനങ്ങള്‍ മനസ്സിലാക്കിയതാണ്. ഭില്‍വാര മോഡല്‍ അന്താരാഷ്ട്രതലത്തില്‍ തന്നെ ചര്‍ച്ച ആയതാണ്. സര്‍ക്കാരിന്റെ പദ്ധതികളും ഭരണവും ജനങ്ങള്‍ ഇഷ്ടപ്പെട്ടുവെന്നാണ് ജനങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നത് – ഗെലോട്ട് പറഞ്ഞു.

Signature-ad

കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ നിരന്തരം വിമര്‍ശിച്ചു കൊണ്ടിരിക്കുമ്പോഴാണ് കോണ്‍ഗ്രസ് ദേശീയ നേതാവും രാജസ്ഥാന്‍ മുഖ്യമന്ത്രിയും കൂടിയായ അശോക് ഗെലോട്ടിന്റെ പുകഴ്ത്തല്‍ എന്നതാണ് ശ്രദ്ധേയം.

രാജസ്ഥാനിലെ 199 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മരണപ്പെട്ടതിനാല്‍ കരണ്‍പുര്‍ മണ്ഡലത്തിലെ വോട്ടെടുപ്പ് മാറ്റിവെച്ചിട്ടുണ്ട്. 5.26 കോടി ജനങ്ങളാണ് ഇന്ന് ബൂത്തിലെത്തുക.

കോണ്‍ഗ്രസും ബി.ജെ.പി.യും തമ്മില്‍ കനത്തപോരാട്ടം നടക്കുന്ന രാജസ്ഥാനില്‍ കഴിഞ്ഞതവണത്തേതുപോലെ ആരു ഭരിക്കണമെന്നു തീരുമാനിക്കുന്നതിനുള്ള നിര്‍ണായക ശക്തിയാകാന്‍ ഒട്ടേറെ സ്വതന്ത്രരും രംഗത്തുണ്ട്. കോണ്‍ഗ്രസിന് ഭീഷണിയായി ഏഴും ബി.ജെ.പി.ക്ക് ഭീഷണിയായി 11-ഉം പേര്‍.

Back to top button
error: