CrimeKeralaNEWS

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി ഇ.ഡിക്കു മുന്നില്‍

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്കിലെ കള്ളപ്പണമിടപാട് കേസില്‍ രണ്ടാംഘട്ട അന്വേഷണങ്ങള്‍ക്കു തുടക്കമിട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സിപിഎം ഉന്നതനേതാക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇതിന്റെ ഭാഗമായി സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ് ഇ.ഡിക്ക് മുന്നില്‍ ചോദ്യംചെയ്യലിനായി ഹാജരായി.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ മുന്‍ഭരണ സമിതി അംഗങ്ങള്‍ക്കെതിരെ ജില്ലാ സെക്രട്ടറിയായിരിക്കെ വര്‍ഗീസ് നടപടിയെടുത്തിരുന്നു. ഇതു സംബന്ധിച്ചും ബാങ്ക് തട്ടിപ്പില്‍ വിവിധ മൊഴികളുടെ പശ്ചാത്തലത്തില്‍ നേതാക്കളുടെ പങ്കിനെക്കുറിച്ചും ഇ.ഡി വ്യക്തതവരുത്തും. ഇന്നു വരാനാകില്ലെന്നും മറ്റൊരു ദിവസം പരിഗണിക്കണമെന്നും വര്‍ഗീസ് ആവശ്യപ്പെട്ടെങ്കിലും അത് ഇ.ഡി തള്ളുകയായിരുന്നു. തുടര്‍ന്നാണ് ഹാജരായത്.

Signature-ad

ബെനാമി വായ്പകള്‍ അനുവദിച്ചിരുന്നതും നിയന്ത്രിച്ചിരുന്നതും സിപിഎം പാര്‍ലമെന്ററി സമിതിയുടെ നേതൃത്വത്തിലാണെന്നും ഇത് സംബന്ധിച്ച് പാര്‍ട്ടി പ്രത്യേകം മിനിറ്റ്‌സ് സൂക്ഷിച്ചിരുന്നതായും ഇ.ഡിക്ക് മൊഴി ലഭിച്ചിട്ടുണ്ട്. ഇതിലടക്കമാണ് ഇ.ഡി വ്യക്തത തേടുക. അന്വേഷണവുമായി ബന്ധപ്പെട്ട് ഇ.ഡി ഉദ്യോഗസ്ഥരോട് സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Back to top button
error: