അയ്യപ്പനെ ആരാധിക്കുന്ന ക്ഷേത്രങ്ങള്‍ ഒരുപാടുണ്ടെങ്കിലും ഇതുപോലൊരു ക്ഷേത്രം വേറെയൊരിടത്തും കാണില്ല! അതാണ് തമിഴ്നാട് ചെന്നൈയിലെ അമ്ബത്തൂര്‍ ശബരിമല ക്ഷേത്രം.
മാലയിട്ട് കറുപ്പുടുത്ത് വ്രതമെടുത്ത് ഇരുമുടിക്കെട്ടേന്തി ശബരിമലയിലെത്തുന്ന വിശ്വാസികള്‍. പതിനെട്ടുപടി കയറി അയ്യപ്പനെ തൊഴുത് പ്രാര്‍ത്ഥിച്ചിറങ്ങുമ്ബോള്‍ ലഭിക്കുന്ന ആനന്ദവും നിര്‍വൃതിയും അവര്‍ക്കുമാത്രം അനുഭവിക്കാൻ സാധിക്കുന്ന ഒന്നാണ്. ശബരിമല വരെ പോകാന് കഴിയാത്ത ചെന്നൈയിലെയും സമീപത്തെയും വിശ്വാസികള്‍ക്ക് അവരുടെ അയ്യപ്പനെ കാണാൻ ഇവിടെ എത്തിയാല്‍ മതി.
കെട്ടിലും മട്ടിലും ഭാവത്തിലും രൂപത്തിലും ഒരു മാറ്റവുമില്ലാത്ത അമ്ബത്തൂരിലെ അയ്യപ്പനെ കാണാൻ മലയാളികള്‍ ഉള്‍പ്പെടെയുള്ള വിശ്വാസികള്‍ ഇവിടെ വരുന്നു. മണ്ഡലകാലത്ത് പലവിധ കാരണങ്ങളാല്‍ ശബരിമല തീര്‍ത്ഥാടനം നടത്താൻ കഴിയാത്തവരും ഇവിടെ എത്താറുണ്ട്. ക്ഷേത്രദര്‍ശനം ആര്‍ക്കും നടത്താമെങ്കിലും വ്രതമെടുത്ത് കറുപ്പുടുത്ത് ഇരുമുടിക്കെട്ടുമായി വരുന്നവര്‍ക്ക് മാത്രമേ പതിനെട്ടു പടിയും കയറി അയ്യപ്പ ദര്‍ശനം സാക്ഷാത്കരിക്കാൻ കഴിയുകയുള്ളൂ.
കാഴ്ചയിലും രൂപത്തിലും നമ്മുടെ ശബരിമല ക്ഷേത്രത്തോട് വളരെ അടുത്ത് നില്‍ക്കുന്നതാണ് അമ്ബത്തൂര്‍ ക്ഷേത്രവും.പതിനെട്ടു പടി മാത്രമല്ല, കൊടിമരവും ശബരിമല സന്നിധിയിലുള്ള പ്രതിഷ്ഠകളും ഇവിടെയുണ്ട്. 44 അടി ഉയരമുള്ള കൊടിമരവും 18 പടികളും പഞ്ചലോഹം കൊണ്ടു പൊതിഞ്ഞിരിക്കുന്നു. ഇവിടുത്തെ പൂജകളും ശബരിമലയ്ക്കു സമാനമാണ്.
ചെന്നൈയിലെ അമ്ബത്തൂരില്‍ ഷണ്മുഖപുരത്ത് റെഡ് ഹില്‍സ് റോഡില്‍ ആണ് അമ്ബത്തൂര്‍ ശബരിമലെ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചെന്നൈ നഗരത്തിൽ നിന്നും ഇവിടേക്ക് 16 കിലോമീറ്റര്‍ ദൂരമുണ്ട്.
അമ്ബത്തൂര്‍ ശബരിമല ക്ഷേത്രം- പൂജാ സമയം
പുലര്‍ച്ചെ 5.00 മുതല്‍ 12.00 വരെയും വൈകിട്ട് 5.00 മുതല്‍ രാത്രി 9.00 വരെയുമാണ് തുറക്കുന്നത്.
5.00 ന് നടതുറക്കല്‍
5.30ന് ഗണപതി ഹോമം
7.30ന് അഷ്ടാഭിഷേകം
9.30ന് പാലഭിഷേകവും നെയ്യഭിഷേകവും
11.45 ന് ഉച്ചപൂജ
12.00 നട അടയ്ക്കും
വൈകിട്ട് 5.00ന് നട തുറക്കല്‍
6.30ന് ദീപാരാധന
8.30ന് അത്താഴപൂജ
8.50ന് ഹരിവരാസനം
9.00 നട അടയ്ക്കല്‍.