KeralaNEWS

ഒഴുക്കിൽ പെട്ട് കാണാതായ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി, 25 കിലോമീറ്ററുകൾ  അപ്പുറം മീനച്ചിലാറ്റിൽ ഏറ്റുമാനൂരിൽ നിന്നാണ് കണ്ടെത്തിയത്

    പാല ഭരണങ്ങാനത്ത് ഇന്നലെ ഒഴുക്കിൽ പെട്ട് കാണാതായ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹം കണ്ടെത്തിയത് 25 കിലോമീറ്ററുകൾക്ക് അപ്പുറം മീനച്ചിലാറ്റിൽ ഏറ്റുമാനൂരിൽ നിന്ന്.

ഭരണങ്ങാനം ചിറ്റാനപ്പാറ പൊരിയത്ത് അലക്സിൻ്റെ മകൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ഹെലൻ അലക്സിന്റെ മൃതദേഹമാണ് പേരൂർ പായിക്കാട് വേണ്ടാട്ടുമാലി കടവിൽ നിന്നും ഇന്ന് കണ്ടെത്തിയത്. പുഴയിലൂടെ ഒഴുകിവരുന്ന നിലയിലായിരുന്നു മൃതദേഹം.

Signature-ad

ഇന്നലെ വൈകിട്ട് സ്കൂൾ വിട്ട് വരുബോഴാണ് ഹെലൻ  പാലാ അയ്യമ്പാറ കുന്നനാംകുഴി കൈത്തോട്ടിലേക്ക് വീണത്.
ഹെലനോടൊപ്പമുണ്ടായിരുന്ന നിവേദ്യ എന്ന കുട്ടിയെ രക്ഷപെടുത്തിയിരുന്നു.

അപ്രതീക്ഷിതമായി   തോട്ടിലെ വെള്ളം റോഡിൽ കയറിയതോടെയാണ് കുട്ടികൾ ഒഴുക്കിൽപ്പെട്ടത്. ഹെലനെ കണ്ടെത്താനായി രാത്രി ഏറെ വൈകിയും തെരച്ചിൽ നടത്തിയിരുന്നുവെങ്കിലും ഫലം ഉണ്ടായിരുന്നില്ല.
ഹെലൻ വീണ കുന്നനാം കുഴിയിൽ നിന്ന് ഏതാനും മീറ്ററുകൾ മാറി മീനച്ചിലാറിലാറാണ് എന്നതും തെരച്ചിൽ ദുഷ്കരമാക്കിയിരുന്നു.

തുടർന്ന് ഇന്ന് രാവിലെ മുതൽ മീനച്ചിലാറിന്റെ വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പരിശോധന ആരംഭിച്ചിരുന്നു. വെളുപ്പിന് 6.45 നു ഈരാറ്റുപേട്ടയിലെ നന്മക്കൂട്ടം പ്രവർത്തകരും ടീം എമർജൻസി പ്രവർത്തകരും എത്തി തിരച്ചിൽ തുടങ്ങി. കൂടെ ഫയർ ഫോഴ്‌സും പോലീസ് അധികാരികളും ഉണ്ടായിരുന്നു .
കുട്ടിയെ കണ്ടെത്താൻ നേവിയുടെ സഹായം അടക്കം തേടാനിരിക്കുകയാണ് കുട്ടിയുടെ മൃതദേഹം 25 കിലോമീറ്റർ മാറി ഏറ്റുമാനൂർ പേരൂർ പായിക്കാട് വേണാട്ടുമാലി കടവിൽ കണ്ടെത്തിയിരിക്കുന്നത്.

ഇന്നലെ വൈകിട്ട് 4.45 ഓടെയാണ് സ്‌കൂൾ വിട്ടു വന്ന നിവേദ്യ, ഹെലൻ എന്നീ വിദ്യാർത്ഥിനികൾ വെള്ളത്തിന്റെ ഒഴുക്കിൽ പെട്ടത്. നിവേദ്യയെ നാട്ടുകാരൻ  രക്ഷിച്ചെങ്കിലും ഹെലൻ കാൽ വഴുതി ഒഴുക്കിൽ പെടുകയായിരുന്നു. ഉടനെ തന്നെ പോലീസും ഫയർ ഫോഴ്‌സും നാട്ടുകാരും അന്വേഷണം ആരംഭിച്ചിരുന്നു.

ഇതിനിടെ  ഒഴുക്കിൽപ്പെട്ട് കാണാതായ ഹെലൻ അലക്സിനെ കണ്ടെത്താനായി മാണി സി കാപ്പൻ എം എൽ എ നേവിയുടെ സഹായം തേടിയിരുന്നു. കെനിയയിലുള്ള കേന്ദ്ര മന്ത്രി വി മുരളീധരൻ്റെ സഹായം തേടിയതായും മാണി സി കാപ്പൻ പറഞ്ഞു. ആർ.ഡി.ഒയും തഹസീൽദാരും സ്ഥലത്ത് എത്തിയിരുന്നു.

Back to top button
error: