CrimeNEWS

സമ്മാനവിതരണത്തിനിടെ പടക്കം പൊട്ടിച്ചു; ഉപജില്ലാ കലോത്സവത്തിനിടെ കൂട്ടത്തല്ല്

പാലക്കാട്: മണ്ണാര്‍ക്കാട് ഉപജില്ലാ കലോത്സവത്തിനിടെ കൂട്ടത്തല്ല്. അധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ഥികളുമാണ് ഏറ്റുമുട്ടിയത്. സമ്മാനവിതരണത്തിനിടെ സദസ്സിനരികില്‍ പടക്കം പൊട്ടിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൂട്ടയടിയില്‍ കലാശിച്ചത്.

ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. സമാപനസമ്മേളനത്തില്‍ സമ്മാനവിതരണത്തിനിടെ വിജയികളുടെ അധ്യാപകരും രക്ഷിതാക്കളും പടക്കം പൊട്ടിക്കുകയായിരുന്നു. പടക്കം പൊട്ടിച്ചത് മറ്റ് സ്‌കൂളുകളിലെ അധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ഥികളും ചോദ്യം ചെയ്തത് വാക്കേറ്റത്തിലേക്കും തുടര്‍ന്ന് കയ്യാങ്കളിയിലേക്കും നീങ്ങി.

Signature-ad

അപകടങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ പടക്കം പൊട്ടിക്കുന്നത് ഒഴിവാക്കണമെന്ന് സംഘാടകസമിതി അറിയിച്ചിരുന്നതാണെന്നാണ് വിവരം. പോലീസ് ലാത്തി വീശിയണ് സംഘര്‍ഷത്തിന് അയവുവരുത്തിയത്. കണ്ടാലറിയാവുന്നവര്‍ക്കെതിരെയും പടക്കം പൊട്ടിച്ച നാല് അധ്യാപകര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. ദൃശ്യങ്ങള്‍ പരിശോധിച്ച് തുടര്‍നടപടികളിലേക്ക് നീങ്ങുമെന്നാണ് വിവരം.

Back to top button
error: