IndiaNEWS

ജമ്മുവിൽ രണ്ട് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ നാല് സൈനികര്‍ക്ക് വീരമൃത്യു

മ്മുവിലെ രജൗറിയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ നാല് സൈനികര്‍ക്ക് വീരമൃത്യു.

9 പാരാ സ്‌പെഷ്യല്‍ ഫോഴ്‌സിലെ ക്യാപ്റ്റന്‍ എം.വി.പ്രഞ്ജാല്‍, ക്യാപ്റ്റന്‍ ശുഭം എന്നിവരും ഒരു ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫിസറും ഒരു സൈനികനും ആണ് വീരമൃത്യു വരിച്ചത്.

ധര്‍മശാലിലെ ബാജി മാല്‍ കാട്ടില്‍ ഒളിച്ച 2 ഭീകരരെ പിടികൂടാനുള്ള ശ്രമത്തിനിടയിലാണ് സൈനികര്‍ക്ക് ജീവന്‍ നഷ്ടമായത്. സൈനിക നടപടി തുടരുകയാണ്.

Signature-ad

ഭീകരസംഘം വിദേശികളാണെന്നാണ് സൂചന. അവര്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഒരു മേജര്‍ അടക്കം 2 പേര്‍ക്കു ഗുരുതമായി പരുക്കേറ്റു. പരുക്കേറ്റവരെ ഉധംപുരിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Back to top button
error: