കാസർകോട്: പൂജ ബമ്ബര്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 12 കോടി കാസര്‍ഗോഡ് വിറ്റ ടിക്കറ്റിന്. ഹൊസങ്കടിയിലെ ഭാരത് ലോട്ടറി ഏജന്‍സി വില്‍പന നടത്തിയ ജെ സി 253199 എന്ന നമ്ബറിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്.
മേരിക്കുട്ടി ജോജോയുടെ ഉമസ്ഥതയിലുള്ളതാണിത്.ഇവരുടെ ഭര്‍ത്താവ് ജോജോ ജോസഫും ലോട്ടറി ഏജന്റാണ്. പൂജ ബമ്ബറിലെ രണ്ടാം സമ്മാനവും ഇവര്‍ വിറ്റ ടിക്കറ്റിനാണ്. ജോജോ ജോസഫ് വിറ്റ ടിക്കറ്റിനാണ് രണ്ടാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചിരിക്കുന്നത്.
മേരിക്കുട്ടി ജോജോയുടെ ഉടമസ്ഥതയിലുളളതാണ് ഈ ഏജന്‍സി. എസ് 1447 ആണ് ഏജന്‍സി നമ്ബര്‍.