KeralaNEWS

കനത്ത മഴ: പത്തനംതിട്ടയിൽ റെഡ് അലർട്ട്, ശബരിമല തീർത്ഥാടകർക്ക് ജാഗ്രതാ നിർദ്ദേശം

പത്തനംതിട്ട: കനത്ത മഴയെത്തുടർന്ന് പത്തനംതിട്ട ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ വകുപ്പ്.ശബരിമല തീർത്ഥാടകർക്ക് ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.
പത്തനംതിട്ട കുന്നന്താനത്ത് മൂന്ന് മണിക്കൂറിനിടെ 117.4 മി.മീ മഴയാണ് പെയ്തത്.അതേ സമയം, കനത്ത മഴയെ തുടർന്ന് ഇടുക്കിയിലെ കുമളി മൂന്നാർ സംസ്ഥാന പാതയിൽ മരങ്ങളും മണ്ണും റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു. ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടി പുരോഗമിക്കുന്നുണ്ട്. തൂക്കുപാലത്തിലെ കടകളിലും വീടുകളിലും വെള്ളവും കയറിയിട്ടുണ്ട്.
തിരുവനന്തപുരം, ഇടുക്കി ജില്ലകൾക്ക് നിലവിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂർ, കാസർകോട് ഒഴികെയുള്ള മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണുള്ളത്.
തിരുവനന്തപുരത്ത് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം അടച്ചു. ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പൊന്മുടി തുറക്കില്ല. ജില്ലയില്‍ ഖനന പ്രവര്‍ത്തനങ്ങളും കടലോര-കായലോര-മലയോര യാത്രകള്‍ക്കും നിരോധനമേർപ്പെടുത്തിയിട്ടുണ്ട്.

Back to top button
error: