KeralaNEWS

ഭരണങ്ങാനത്ത് സ്‌കൂള്‍ വിട്ടുവന്ന കുട്ടിയെ വെള്ളത്തില്‍ വീണ് കാണാതായി

പാലാ:ഭരണങ്ങാനം ചിറ്റാനപ്പാറയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ തോട്ടിൽ വീണ് കാണാതായി.
ഭരണങ്ങാനം ചിറ്റാനപ്പാറ സ്വദേശി പൊരിയത്ത് സിബിച്ചന്റെ മകള്‍ മരിയയെ ആണ് കാണാതായത്.
 രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പ്രദേശത്ത് വൈകിട്ട് കനത്ത മഴയാണ് ഉണ്ടായത്.  പാലാ  ഫയര്‍ഫോഴ്‌സും പോലീസും ഈരാറ്റുപേട്ടയിലെ സന്നദ്ധപ്രവര്‍ത്തകരായ ,ടീം നന്മക്കൂട്ടം ,ടീം എമർജൻസി എന്നിവർ സ്ഥലത്ത് തിരച്ചിൽ നടത്തുന്നുണ്ട്.
ഭരണങ്ങാനം അയ്യമ്പാറ റോഡിൽ കുന്നനാംകുഴിയിലാണ് കുട്ടി അപകടത്തിൽ പെട്ടത്.  മീനച്ചിലാറിലേക്കാണ് തോട് ഒഴുകിയെത്തുന്നത്.

Back to top button
error: