SportsTRENDING

വിജയ് ഹസാരെ ട്രോഫി ടൂര്‍ണമെന്റിന് നാളെ തുടക്കം; കേരളത്തെ സഞ്ജു സാംസൺ നയിക്കും

തിരുവനന്തപുരം: ഏകദിന ആഭ്യന്തര ക്രിക്കറ്റ് പോരാട്ടമായ വിജയ് ഹസാരെ ട്രോഫി ടൂര്‍ണമെന്റിന് നാളെ തുടക്കം. സംസ്ഥാനങ്ങള്‍ തമ്മില്‍ പോരടിക്കുന്ന ഏകദിന രഞ്ജി ട്രോഫി എന്നറിയുന്ന ടൂര്‍ണമെന്റില്‍ അഞ്ച് ഗ്രൂപ്പുകളായി തിരിച്ചാണ് ലീഗ് റൗണ്ട്.

ഇതില്‍ നിന്നും മുന്നിലെത്തുന്നവര്‍ നോക്കൗട്ട് റൗണ്ടിലേക്ക് കടക്കും. ഡിസംബര്‍ 16ന് ഫൈനലോടെ ടൂര്‍ണമെന്റ് അവസാനിക്കും. സൗരാഷ്‌ട്രയാണ് നിലവിലെ ചാമ്ബ്യന്മാര്‍.

Signature-ad

ഗ്രൂപ്പ് എയില്‍ ഉള്‍പ്പെട്ടിരിക്കുന്ന കേരളം നാളെ തങ്ങളുടെ ആദ്യ പോരാട്ടത്തിനിറങ്ങും. ചാമ്ബ്യന്മാരായ സൗരാഷ്‌ട്രയ്‌ക്കെതിരെയാണ് കേരളത്തിന്റെ മത്സരം.സഞ്ജു വി.സാംസണ്‍ ആണ് ക്യാപ്റ്റൻ.

കഴിഞ്ഞ മാസം നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും സഞ്ജുവായിരുന്നു കേരളത്തിന്റെ ക്യാപ്റ്റൻ.അന്ന് തുടർച്ചയായ അഞ്ചു മത്സരങ്ങൾ വിജയിച്ച ശേഷം ക്വാർട്ടർ ഫൈനലിലാണ് കേരളം പുറത്തായത്.

Back to top button
error: