പ്രതിയുമായി കോടതിയിലെത്താൻ 30 മിനിറ്റ് വൈകിയ പൊലീസുകാരെ കോടതിവളപ്പിലെ പുല്ലരിയാൻ ശിക്ഷിച്ച് ജഡ്ജി.
മഹാരാഷ്ട്രയിലെ പര്‍ഭാനി ജില്ലയിലെ കോടതിയുടേതാണ് നടപടി. ഹെഡ് കോണ്‍സ്റ്റബിളിനും കോണ്‍സ്റ്റബിളിനുമാണ് ശിക്ഷ ലഭിച്ചത്.
ഒക്ടോബര്‍ 22ന് ഞായറാഴ്ചയായിരുന്നു സംഭവം. പുലര്‍ച്ചെ പൊലീസ് പട്രോളിങ്ങിനിടെ സംശയകരമായ സാഹചര്യത്തില്‍ രണ്ടുപേരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ അവധിദിന കോടതിയില്‍ രാവിലെ 11 മണിക്ക് ഹാജരാക്കാനാണ് സമയം ലഭിച്ചത്.
എന്നാല്‍, പ്രതികളെയും കൊണ്ട് പൊലീസുകാര്‍ ഇരുവരും കോടതിയിലെത്തിയപ്പോള്‍ സമയം 11.30 ആയി. വൈകിയെത്തിയതില്‍ പ്രകോപിതനായ ജഡ്ജി ശിക്ഷയായി പൊലീസുകാര്‍ കോടതി വളപ്പിലെ പുല്ല് അരിയണമെന്ന് നിര്‍ദേശിക്കുകയായിരുന്നു.