LocalNEWS

ശബരിമലയിൽ പോലീസിന്‍റെ നേതൃത്വത്തിലുള്ള പുണ്യം പൂങ്കാവനം ശുചീകരണ പരിപാടി ഇത്തവണയില്ല; പവിത്രം ശബരിമലയുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്

പത്തനംതിട്ട: ശബരിമലയിൽ പോലീസിൻറെ നേതൃത്വത്തിലുള്ള പുണ്യം പൂങ്കാവനം ശുചീകരണ പരിപാടി ഇത്തവണ തുടങ്ങിയില്ല. ഇതോടെ പവിത്രം ശബരിമല എന്ന പുതിയ ശുചീകരണ പരിപാടിയുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് രംഗത്തെത്തി. 2011ൽ ഐജിപി വിജയൻറെ നേതൃത്വത്തിൽ തുടങ്ങിയ പുണ്യം പൂങ്കാവനം പദ്ധതിയാണ് മുടങ്ങിയത്.

പ്രധാനമന്ത്രിയുടെ മൻകി ബാത്തിൽ വരെ പരാമർശിക്കപ്പെട്ട പദ്ധതി പോലീസ് സ്ഥലപ്പത്തെ അസ്വാരസത്തെ തുടർന്ന് തടസ്സപ്പെട്ടു എന്നാണ് സൂചന. ഇതോടെയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പവിത്രം ശബരിമല എന്ന പദ്ധതിയുമായി രംഗത്തെത്തിയത്. സന്നിധാനം പമ്പ തുടങ്ങിയ പ്രദേശങ്ങളിൽ പദ്ധതിയുടെ ഭാഗമായി തീർത്ഥാടകരും വളണ്ടിയർമാരും ശുചീകരണം നടത്തും.സന്നിധാനത്ത് മാലിന്യം പൂർണമായി ഇല്ലാതാക്കി പ്ലാസ്റ്റിക് വിമുക്ത മേഖലയാക്കി മാറ്റുകയാണ് പവിത്രം ശബരിമല ശുചീകരണ യജ്ഞത്തിൻറെ ലക്ഷ്യം.

Back to top button
error: