KeralaNEWS

റോബിൻ ബസിന്റെ ഉടമ വേറെ; ഗിരീഷ് നടത്തിപ്പുകാരൻ മാത്രം

കോഴിക്കോട്: ഓൾ ഇന്ത്യ പെർമിറ്റുമായി സർവീസിനെത്തി വിവാദത്തിൽ കുടുങ്ങിയ റോബിൻ ബസിന്റെ യഥാർത്ഥ ഉടമ മറ്റൊരാൾ.കോഴിക്കോട് സ്വദേശി കിഷോറാണ് ബസിന്റെ ഉടമ.
അതേസമയം നിയമ പോരാട്ടത്തിൽ ​ഗിരീഷിനൊപ്പമാണെന്ന്  കിഷോർ പറഞ്ഞു.  ഗിരീഷ് ബസിന്റെ പവർ ഓഫ് അറ്റോർണിയെന്നും ബസിന്റെ ആർസിയും പെർമിറ്റും തന്റെ പേരിലാണെന്നും കിഷോർ കൂട്ടിച്ചേർത്തു.
ആകെ നാല് ബസ്സുകൾ ഗിരീഷിന് നടത്തിപ്പിന് വിട്ടുകൊടുത്തിട്ടുണ്ടെന്നും ​ഗിരീഷുമായി 2008 മുതലുള്ള ബിസിനസ് ബന്ധമാണെന്നും കോഴിക്കോട് സ്വദേശിയായ കിഷോർ പറഞ്ഞു.
അതേസമയം റോബിന്‍ ബസ്സിന്റെ ഉടമയെന്ന് പറഞ്ഞ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്ന ഗിരീഷ് വലിയ നുണപ്രചരണമാണ് നടത്തുന്നതെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ സ്വാതി ജോര്‍ജ് പറഞ്ഞു.
റോബിന്‍ എന്ന ബസ്സിന്റെ ഉടമ ആരാധകശല്യം ഏറ്റുവാങ്ങുന്ന ഗിരീഷ് എന്ന വ്യക്തിയല്ല. ആ ബസ്സിനുള്ള ‘All India Tourist Permit’ എന്ന പെര്‍മിറ്റും ആ വ്യക്തിയുടെ പേരിലുള്ളതല്ല. ടൂറിസ്റ്റ് പെര്‍മിറ്റ് ഏതെങ്കിലും വിധത്തില്‍ കൈമാറ്റം ചെയ്യാവുന്നതോ, വാടകയ്ക്ക് നല്‍കാവുന്നതോ അല്ല. ഈ വ്യക്തിയും മാധ്യമങ്ങളും അവകാശപ്പെടുന്നതുപോലെ ഇദ്ദേഹമാണ് അതിന്റെ ഉടമയും പെര്‍മിറ്റ് ഹോള്‍ഡറുമെങ്കില്‍ നിയമപ്രകാരമായ അനുമതിയില്ലാതെ അത് കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.എങ്കില്‍ ആ കാരണം കൊണ്ട് തന്നെ പെര്‍മിറ്റ് റദ്ദായിക്കഴിഞ്ഞു എന്നും അദ്ദേഹം പറഞ്ഞു.
പെർമിറ്റ് വ്യവസ്ഥ ലംഘിച്ചതിന് ഒരുതവണ എംവിഡി കസ്റ്റഡിയിലെടുത്ത വാഹനം ഒരു കാശുമടയ്ക്കാതെ പുറത്തിറക്കിയെന്നാണ് ടിയാൻ അവകാശപ്പെടുന്നത്. മേൽകോടതിയിൽ കേസ് നടന്നുകൊണ്ടിരിക്കെ അതറിയിക്കാതെ കീഴ്കോടതിയെ സമീപിച്ച് ഒരുലക്ഷം രൂപ കെട്ടിവച്ചുകൊണ്ടാണ്, എപ്പോൾ വേണമെങ്കിലും ഹാജരാക്കാമെന്നു കൂടിയുള്ള വ്യവസ്ഥയിലാണ് വാഹനം വിട്ടുകിട്ടിയത് എന്നത് ഇയാൾ മറച്ചുപിടിക്കുന്നു, നിജസ്ഥിതി അന്വേഷിക്കാതെയും പറയാതെയും മാധ്യമങ്ങൾ അതിന് കൂട്ടുനിൽക്കുന്നു.
 
 കോൺട്രാക്റ്റ് കാര്യേജായി രജിസ്റ്റർ ചെയ്ത വാഹനത്തിന് മുൻകൂർ ബുക്കിങ്ങുകൾ ഉണ്ട് എന്ന് പറഞ്ഞ് ഹൈക്കോടതിയിൽ നിന്നും,   ട്രിപ്പ് നടത്തുന്നതിനായി മുൻപ് ചുമത്തിയതും പിന്നീട് ചുമത്തുന്നതുമായ പിഴകൾ അടച്ചുകൊണ്ട് ഓടാം എന്നുള്ള ഇടക്കാലവിധി സമ്പാദിച്ചുകൊണ്ടുള്ള വാഹനം ഇത് പാലിക്കാതെ നടത്തിയത് നിയമലംഘനം മാത്രമല്ല, കോടതിയലക്ഷ്യം കൂടിയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Back to top button
error: