IndiaNEWS

ഉത്തർപ്രദേശിൽ പശുവിനെ കശാപ്പുചെയ്ത യുവാവിനെ പൊലീസ് വെടിവച്ചു കൊലപ്പെടുത്തി

ലക്നൗ:ഉത്തർപ്രദേശിൽ പശുവിനെ കശാപ്പുചെയ്ത യുവാവിനെ പൊലീസ് വെടിവച്ചു കൊലപ്പെടുത്തി.രാംപുര്‍ ജില്ലയിലാണ് സംഭവം.

സാജിദ് എന്ന 23കാരനാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ബബ്ലുവിനും വെടിയേറ്റെങ്കിലും ഇയാൾ ചികിത്സയിലാണ്. പ്രതികള്‍ വാഹനത്തില്‍ രക്ഷപ്പെടുന്നതിനിടെ സ്വയംപ്രതിരോധിക്കാൻ വെടിയുതിര്‍ത്തെന്നാണ് പൊലീസ് ഭാഷ്യം.

കാര്‍, നാടൻ പിസ്റ്റളുകള്‍, വെടിയുണ്ടകള്‍, പശുവിനെ കൊല്ലാൻ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ എന്നിവ പിടിച്ചെടുത്തതായി രാംപുര്‍ എസ്.പി രാജേഷ് ദ്വിവേദി പറഞ്ഞു

Back to top button
error: