KeralaNEWS

മുഖ്യമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് മാധ്യമപ്രവർത്തകർ ‘ആഡംബര’ ബസ് കണ്ടു, നുണക്കഥകൾ പൊളിഞ്ഞു; വിവാദമാക്കിയ ബസിന്റെ പ്രത്യേകതകൾ ഇതാണ്!

   മഞ്ചേശ്വരം പൈവളിഗയിൽ നവകേരള സദസിൻ്റെ ഉദ്ഘാടന പ്രസംഗത്തിൽ, ‘ആഡംബര ബസ്’ കാണാൻ മാധ്യമപ്രവർത്തകരെ മുഖ്യമന്ത്രിക്ഷണിച്ചു. ‘നിങ്ങൾ വിവാദമാക്കിയ ബസ് കാണാൻ പരിപാടി കഴിഞ്ഞ ശേഷം ഞങ്ങൾ കയറി ഇരുന്നതിന് പിന്നാലെ എത്താം’ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

ബസിൻ്റെ ഉൾവശം കാണാൻ മാധ്യമ പ്രവർത്തകരെ ഓരോരുത്തരെയായി  അനുവദിച്ചു. ബസിൻ്റെ ഉൾഭാഗത്തിൻ്റെ വീഡിയോ യാത്ര ചെയ്യുന്നതിനിടെ റവന്യുമന്ത്രി വി.കെ രാജൻ അടക്കമുള്ളവർ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചു.

Signature-ad

മുഖ്യമന്ത്രിയുടെ സീറ്റ് ബസിൻ്റെ മുൻവശമാണ് ക്രമീകരിച്ചിട്ടുള്ളത്. ഇത് 180 ഡിഗ്രി വരെ തിരിയുന്നതാന്ന് പക്ഷേ ഇത് ചിത്രീകരിക്കാൻ അനുവദിച്ചില്ല. മന്ത്രിമാരുടെ സീറ്റ് പുഷ് പുൾ സൗകര്യമുള്ളതാണ്.

ശീതീകരിച്ച ബസിൻ്റെ ഉൾഭാഗത്ത് ഏറ്റവും പിറകിലായി വാഷ് റൂം ഉണ്ട്.  ഇതും തുറന്ന് കാണിക്കാനോ ചിത്രീകരിക്കാനോ അനുവദിച്ചില്ല. വാഷ് റൂമിൽ ബയോ ടോയ്‌ലറ്റ് സൗകര്യം കൂടി ഉണ്ടത്രേ. ബസിൽ മറ്റ് പ്രത്യേകത ഒന്നും തന്നെ കാണാനായിട്ടില്ല. എ.സി എൻജിൻ ഏറ്റവും പിന്നിലായാണുള്ളത്.
ഫോട്ടോഗ്രാഫർമാരും കാമറമാന്മാരും ആവോളം ചിത്രങ്ങളെടുത്തു. സാധാരണ ടൂറിസ്റ്റ് ബസിലെ സൗകര്യങ്ങളിൽ കവിഞ്ഞ് അത്യധികമായി ഒന്നുമില്ലെന്ന് മാധ്യമപ്രവർത്തകർ കണ്ടറിഞ്ഞു.

എന്തായാലും ഒരാഴ്ചയോളമായി തുടരുന്ന നുണക്കഥകൾ ഇതോടെ തകർന്നു. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാൻ അത്യാഡംബര ബസ് വാങ്ങി കോടികളുടെ ധൂർത്ത് എന്നായിരുന്നു മാധ്യമങ്ങളും പ്രതിപക്ഷവും പ്രചരിപ്പിച്ചത്.

Back to top button
error: