KeralaNEWS

കോഴിക്കോട് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഗുണ്ടാസംഘം അറസ്റ്റില്‍

കോഴിക്കോട്: പാളയം ബസ് സ്റ്റാൻഡില്‍ പൊലീസിനെയും യാത്രക്കാരെയും ഏറെനേരം മുള്‍മുനയില്‍ നിര്‍ത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഗുണ്ടാസംഘം അറസ്റ്റില്‍.

കുറ്റിക്കാട്ടൂര്‍ സ്വദേശികളായ ജിതിൻ  (29), അക്ഷയ് (27) എന്നിവരെയാണ് കസബ പൊലീസ് പിടികൂടിയത്.നിരവധി അടിപിടി കേസുകളില്‍ ഉള്‍പ്പെട്ട അക്ഷയ് കാപ്പ കേസ് പ്രതി കൂടിയാണ്. ലഹരിമരുന്ന് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് ജിതിൻ.

ബസ് സ്റ്റാൻഡില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികളെ കസബ എസ്.ഐ ജഗൻ മോഹൻ ദത്തും ടൗണ്‍ അസി. കമീഷണര്‍ പി. ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും സാഹസികമായാണ് പിടികൂടിയത്. പ്രതികള്‍ പൊലീസിനെ കൈയേറ്റം ചെയ്യാനും ശ്രമിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: