കാസർകോട: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ വിചാരണ കൂടാതെ വെടിവെച്ചു കൊല്ലണമെന്ന് കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ.
ഹമാസ് ആളുകളെ രക്ഷിക്കാൻ ആയുധമെടുത്തവരാണെന്നും രാജ്മോഹൻ ഉണ്ണിത്താൻ കൂട്ടിച്ചേർത്തു.
കാസർകോട് സംയുക്ത ജമാഅത്ത് കമ്മിറ്റി സംഘടിപ്പിച്ച പലസ്തീൻ ഐക്യദാര്‍ഢ്യ റാലിയില്‍ സംസാരിക്കുകയായിരുന്നു ഉണ്ണിത്താൻ.
ഹമാസിനെ ഭീകരരെന്ന് വിളിക്കാനാകില്ലെന്നും അങ്ങനെ വിശേഷിപ്പിക്കുന്നതിനെ എതിര്‍ക്കണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. ജനീവ കണ്‍വെൻഷൻ ലംഘിച്ച നെതന്യാഹു യുദ്ധക്കുറ്റവാളിയാണെന്നും ഉണ്ണിത്താൻ ചൂണ്ടിക്കാട്ടി.
ഇറാഖിലെ പത്ത് ലക്ഷത്തോളം മുസ്ലീങ്ങളേയും അറബുകളേയും അമേരിക്ക കൊന്നൊടുക്കിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനില്‍ ഏഴ് ലക്ഷത്തോളം മുസ്ലീങ്ങളെയാണ് കൊന്നത്. വിയറ്റ്നാമിലേയും കൊറിയയിലേയും നിരപാരാധികളേയും അമേരിക്ക കൊന്നു. എന്നാല്‍ അമേരിക്കയുടെ യുദ്ധത്തോടുള്ള അത്യാഗ്രഹം തീര്‍ന്നില്ല. അതാണ് പലസ്തീനില്‍ കാണുന്നത്- രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു.